ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വമില്ല

 


സോള്‍: (www.kvartha.com 24.06.2016) ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍എസ്ജി) ചേരാനുള്ള ഇന്ത്യയുടെ അപേക്ഷയ്ക്ക് തിരിച്ചടി. കഴിഞ്ഞദിസം സോളില്‍ നടന്ന എന്‍എസ്ജിയുടെ പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്ന കാര്യം ചര്‍ച്ചചെയ്‌തെങ്കിലും ചൈന, തുര്‍ക്കി, ഓസ്ട്രിയ, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ എതിര്‍പ്പുമൂലം അംഗത്വം നിഷേധിക്കുകയായിരുന്നു.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു അംഗത്വം നല്‍കാതിരിക്കാന്‍ കാരണം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ സോളിലെത്തി ഇന്ത്യയുടെ നീക്കങ്ങള്‍ക്കു പിന്തുണ തേടി ഒട്ടേറെ സമ്മേളന പ്രതിനിധികളെ കണ്ടിരുന്നു. 48 അംഗരാജ്യങ്ങളില്‍നിന്നുള്ള 300 പേരാണു പ്ലീനറിയില്‍ പങ്കെടുത്തത്.

2001ല്‍ സ്ഥാപിതമായ എസ്‌സിഒയില്‍ ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ നിരീക്ഷകരായി ഉള്‍പ്പെടുത്തിയത് 2005ല്‍ ആണ്.
ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വമില്ല

Also Read:
നീലേശ്വരം പള്ളിക്കര ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് വില്‍പ്പന: മലപ്പുറം സ്വദേശികളായ രണ്ട് കാറ്ററിംഗ് തൊഴിലാളികള്‍ അറസ്റ്റില്‍

Keywords:  India's NSG bid not on the agenda at Seoul conference: China, Foreign Secretary, Airland, Thurkey, Application, China, New Zealand, Conference, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia