എതിര്‍പ്പ് വകവെയ്ക്കാതെ നഖം വളര്‍ത്തി; ഒടുവില്‍ ഇന്ത്യക്കാരന്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി

 


ലണ്ടന്‍: (www.kvartha.com 05.10.2015) വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ നഖം വളര്‍ത്തിയ ഇന്ത്യക്കാരന്‍ ഒടുവില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. ശ്രീധര്‍ ചില്ലാലെന്ന 78കാരനാണ് 910 സെന്റീമീറ്റര്‍ നീളമുള്ള നഖങ്ങളുമായി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 1952 മുതലാണ് ശ്രീധര്‍ ചില്ലാല്‍ നഖം വളര്‍ത്തി തുടങ്ങിയത്.

ഇദ്ദേഹത്തിന്റെ തള്ളവിരലിലെ നഖത്തിന് മാത്രം രണ്ട് മീറ്ററോളം നീളമുണ്ട്. നഖം മുറിച്ചതിന് സ്‌കൂളില്‍ ഒരു അധ്യാപകന്‍ തല്ലുകയും നഖം വളര്‍ത്തി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയും ചെയ്തതാണ് നഖം വളര്‍ത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ശ്രീധര്‍ പറയുന്നത്.

എന്നാല്‍ താന്‍ നഖം വളര്‍ത്തുന്നതിനോട് വീട്ടുകാര്‍ക്ക് യോജിപ്പില്ലായിരുന്നു. അവരുടെ എതിര്‍പ്പ് അവഗണിച്ചാണ് താന്‍ നഖം വളര്‍ത്തി തുടങ്ങിയത്. തന്റെ നഖം മ്യൂസിയത്തിലേയ്ക്ക് സംഭാവന ചെയ്യുന്നതിനെക്കുറിച്ചും ചില്ലാല്‍ ആലോചിച്ചിരുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായി നഖം വളര്‍ത്തല്‍ മാറിയെന്നും ശ്രീധര്‍ ചില്ലാല്‍ പറയുന്നു.

എതിര്‍പ്പ് വകവെയ്ക്കാതെ നഖം വളര്‍ത്തി; ഒടുവില്‍ ഇന്ത്യക്കാരന്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി


Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

Keywords:  India’s Shridhar Chillal sets Guinness World Records for longest fingernails on one hand!, London, Teacher, School, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia