Earthquake | ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം; 20 മരണം; 300 ലേറെ പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട്

 



ബാലി: (www.kvartha.com) ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം. ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചതായാണ് റിപോര്‍ട്. 300 ലേറെ പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപോര്‍ട് ചെയ്യുന്നു.

ഇന്‍ഡോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 20 ഓളം പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഭൂചലനം ഏറ്റവും കൂടുതല്‍ ബാധിച്ച പട്ടണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.


Earthquake | ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം; 20 മരണം; 300 ലേറെ പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട്


'എനിക്ക് ഇപ്പോള്‍ ലഭിച്ച വിവരം, ഈ ആശുപത്രിയില്‍ മാത്രം, ഏകദേശം 20 പേര്‍ മരിച്ചു, കുറഞ്ഞത് 300 പേര്‍ ചികിത്സയിലാണ്. അവരില്‍ ഭൂരിഭാഗവും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങി ഒടിവുകള്‍ ഉണ്ടായിട്ടുണ്ട്,' സിയാന്‍ജൂറിന്റെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹെര്‍മന്‍ സുഹര്‍മാന്‍ മെട്രോ ടിവിയോട് പറഞ്ഞു. 

Keywords:  News,World,international,Indonesia,Earth Quake,died,Death,Injured, Indonesia earthquake: Nearly 20 dead, 300 injured, says news agency AFP quoting local official

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia