Indonesian Law | വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കി ഇന്തോനേഷ്യ; വിവാഹേതര ബന്ധവും പാടില്ല; ലംഘിച്ചാല്‍ കാത്തിരിക്കുന്നത് തടവ് ശിക്ഷ
Dec 6, 2022, 21:08 IST
ജക്കാര്‍ത്ത: (www.kvartha.com) രാജ്യത്ത് വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കി ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. അതേസമയം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് വിമര്‍ശകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. പുതിയ നിയമമനുസരിച്ച്, ഇന്തോനേഷ്യയില്‍ വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങള്‍ക്ക് നിരോധനം മാത്രമല്ല, വിവാഹത്തിന് ശേഷം പങ്കാളിയല്ലാതെ മറ്റാരുമായുമുള്ള ബന്ധവും കുറ്റകൃത്യമായി കണക്കാക്കും. ഇതിന് ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന തരത്തില്‍ വിപുലമായ നിയമനിര്‍മ്മാണമാണ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ലും ഇതേ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നിയമം ബാധകമാണ്. വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്നും നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നുമുള്ള വ്യവസായ മേഖലയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ നിയമം പാസാക്കിയത്.
എന്നിരുന്നാലും, ചട്ടങ്ങള്‍ തയ്യാറാക്കാന്‍ സാവകാശം ഉള്ളതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരില്ല. നിലവില്‍, ഇന്തോനേഷ്യയില്‍ വ്യഭിചാരം കുറ്റകരമാണ്, എന്നാല്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല. പുതിയ നിയമത്തില്‍ പ്രസിഡണ്ടിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളേയോ അധിക്ഷേപിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്രസിഡണ്ടിനെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ലഭിക്കും. ഇന്തോനേഷ്യയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും നിരോധിക്കും.

Keywords: Latest-News, World, Indonesia, Top-Headlines, Country, Wedding, Criminal Case, Indonesian Parliament Approves New Criminal Code; Unmarried Couples Barred From Living Together.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.