Python | 54കാരിയെ ജീവനോടെ വിഴുങ്ങിയ പെരുമ്പാമ്പിനെ കീറി മുറിച്ച് ശരീരഭാഗങ്ങള്‍ പുറത്തെടുത്തു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
Nov 4, 2022, 16:26 IST
സുമാത്ര: (www.kvartha.com) 54കാരിയെ ജീവനോടെ വിഴുങ്ങിയ പെരുമ്പാമ്പിനെ കീറി മുറിച്ച് ശരീരഭാഗങ്ങള്‍ പുറത്തെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്‍ഡൊനേഷ്യയില്‍ കഴിഞ്ഞ ആഴ്ചയാണ് ദാരുണ സംഭവം നടന്നത്. ജഹ്‌റയെന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.
സുമാത്രയിലെ ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടത്തിലേക്ക് പണിക്കു പോയ ജഹ്‌റയെ കാണാതാവുകയായിരുന്നു. സംഭവ ദിവസം രാവിലെ ഭര്‍ത്താവാണ് ജഹ്‌റയെ വാഹനത്തില്‍ കയറ്റി അവിടെ കൊണ്ടുവിട്ടത്. വൈകുന്നേരം തിരികെ കൊണ്ടുപോകാനെത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജഹ്‌റയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും ഒരു കത്തിയും കണ്ടെത്തി. ഇതോടെ ഭര്‍ത്താവ് പ്രദേശവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വയറുവീര്‍ത്ത് അനങ്ങാന്‍ കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ സമീപത്ത് കണ്ടെത്തിയത്. 22 അടിയോളം നീളമുള്ള ഭീമന്‍ പെരുമ്പാമ്പിനെയാണ് ഇവര്‍ തോട്ടത്തില്‍ കണ്ടെത്തിയത്.
സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയര്‍ കീറി പരിശോധിച്ചപ്പോഴാണ് ജഹ്‌റയുടെ ശരീരാവശിഷ്ടങ്ങള്‍ വയറ്റില്‍ നിന്ന് ലഭിച്ചത്. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പെരുമ്പാമ്പിന്റെ വയറുകീറി ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
രണ്ട് മണിക്കൂറോളം എടുത്താകാം പെരുമ്പാമ്പ് ജഹ്‌റയെ വിഴുങ്ങിയതെന്നാണ് നിഗമനം. ഇരയെ കിട്ടിയാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. റെറ്റിക്കുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പായിരുന്നു ഇത്. കാട്ടില്‍ ഇനിയും ഇത്തരം ഭീമന്‍ പെരുമ്പാമ്പുകള്‍ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികള്‍.

Keywords: Indonesian woman swallowed alive by giant python, locals cut-open snake to get her remains, Indonesia, Snake, News, Social Media, Video, Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.