ഇന്ത്യയില്‍ പാക്കിസ്ഥാന്റെ റോമിംഗ്: ഇന്റലിജന്‍സ് ഏജന്‍സി അനുമതി നിഷേധിച്ചു

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോമിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള പാക്കിസ്ഥാന്റെ പദ്ധതിക്ക് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അനുമതി നിഷേധിച്ചു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേയും ഐബിയിലേയും റോയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പദ്ധതിയെ എതിര്‍ത്തത്.
ദീര്‍ഘനാളായുള്ള പാക്കിസ്ഥാന്റെ ആവശ്യമാണ് റോമിംഗ് പദ്ധതി.

ഇന്ത്യയില്‍ പാക്കിസ്ഥാന്റെ റോമിംഗ്: ഇന്റലിജന്‍സ് ഏജന്‍സി അനുമതി നിഷേധിച്ചുഅതിനാല്‍ തന്നെ ഇന്റലിജന്‍സ് ഏജന്‍സികളെ രമ്യതയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആഭ്യന്തരമന്ത്രാലയം. ഇതിന് പ്രത്യുപകാരമായി പാക്കിസ്ഥാനില്‍ ഇന്ത്യക്കാര്‍ക്ക് റോമിംഗ് സംവിധാനം നല്‍കാനാണ് പാക് പദ്ധതി. അതുകൊണ്ടുതന്നെ വാണിജ്യ മന്ത്രാലയവും ടെലികോം ഡിപാര്‍ട്ട്‌മെന്റും ആഭ്യന്തരമന്ത്രാലയത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

മറ്റ് രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യക്കാര്‍ക്കും പാക്കിസ്ഥാനികള്‍ക്കും റോമിംഗ് സംവിധാനം ലഭ്യമാണെങ്കിലും ഇന്ത്യയിലും പാക്കിസ്ഥാനിലും ഇരു രാജ്യക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കിയിട്ടില്ല. പാക്കിസ്ഥാന് റോമിംഗ് അനുവദിക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാകുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.

SUMMARY
: New Delhi: Indian intelligence agencies rejected Pakistan's proposal seeking roaming services in India for its nationals using their home mobile numbers on visits to the country.

Keywords: Pakistan, Roaming, India, IB, RAW
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia