Mine Awareness | ഏപ്രിൽ 4 അന്താരാഷ്ട്ര ഖനി അവബോധ ദിനം: മരണം പതിയിരിക്കുന്ന കേന്ദ്രങ്ങൾ, സുരക്ഷ എത്രത്തോളം?

 


ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ നാലിന് ലോകമെമ്പാടും ആചരിക്കുന്ന ഖനി ബോധവൽക്കരണ ദിനം (International Mine Awareness Day) ഓർമ്മപ്പെടുത്തുന്നത് അപകടങ്ങളുടെ മുറിവുകളെ കുറിച്ചാണ്. യുദ്ധങ്ങളിലും സായുധ സംഘർഷങ്ങളിലും ഉപയോഗിക്കുന്ന ലാൻഡ്‌മൈൻസ് (Landmines) ഉൾപ്പടെയുള്ള ഖനികളുടെ ഭീഷണിയിൽ നിന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഭൂഗർഭ കുഴിബോംബുകളിൽ നിന്നും യുദ്ധത്തിൻ്റെ സ്ഫോടനാത്മകമായ അവശിഷ്ടങ്ങളിൽ നിന്നും പലരും അപകടത്തിലാണ്.

Mine Awareness | ഏപ്രിൽ 4 അന്താരാഷ്ട്ര ഖനി അവബോധ ദിനം: മരണം പതിയിരിക്കുന്ന കേന്ദ്രങ്ങൾ, സുരക്ഷ എത്രത്തോളം?

ഈ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സുരക്ഷിതരായിരിക്കാനുള്ള വഴികളെക്കുറിച്ച് അവർക്ക് വിവരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. ഖനികൾ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഫണ്ടുകളും വിഭവങ്ങളും ശേഖരിക്കാൻ ഈ ദിനം സഹായിക്കുന്നു. ധാതുക്കൾ പോലെയുള്ള പലതും ഖനനത്തിലൂടെ ലഭിക്കുന്നതിനാൽ ഇത് ലോകമെമ്പാടും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഈ വർഷത്തെ അന്താരാഷ്ട്ര ഖനി ദിനത്തിന്റെ പ്രമേയം ജീവൻ സംരക്ഷിക്കുക, സമാധാനം കെട്ടിപ്പടുക്കുക എന്നതാണ്.

യുഎൻ ജനറൽ അസംബ്ലി 2005 ഡിസംബർ എട്ടിനാണ് ഖനി ബോധവൽക്കരണ ദിനം പ്രഖ്യാപിച്ചത്. അന്ന് മുതൽ വർഷാവർഷം വിവിധ ഇനം പരിപാടികളിലൂടെ ഈ ദിനം ആചരിക്കപ്പെട്ടു. ബോധവൽക്കരണ പരിപാടികളും പ്രവർത്തനങ്ങളും നടക്കുന്നു. ഫോട്ടോ പ്രദർശനങ്ങൾ, വാർത്താസമ്മേളനങ്ങൾ, ചലചിത്ര പ്രദർശനങ്ങൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ എന്നിങ്ങനെ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുന്നു. മൈൻ ആക്ഷൻ കമ്മ്യൂണിറ്റി എന്ന പേരിൽ അറിയപ്പെടുന്ന യുണൈറ്റഡ് നേഷൻസ് മൈൻ ആക്ഷൻ സർവീസ് കമ്മിറ്റിയാണ് ആണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അനധികൃത ഖനികൾക്കെതിരെ സാധാരണ പൗരന്മാരെ ബോധവൽക്കരിക്കാനും അപകടകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരെ എങ്ങനെ നിർഭയമായി അതിജീവിക്കാമെന്നും ഈ ദിവസം ഓർമ്മപ്പെടുത്തുന്നു. മാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പാതയിലേക്ക് നമുക്ക് കൈകോർക്കാം. ഓരോ ചുവടും പ്രതീക്ഷയുടെ നാളം കൊളുത്തുന്നതിനാകട്ടെ.

Keywords: News, National, World, New Delhi, International Day, Mine Awareness, Special Days, Accident, People, War,  International Day For Mine Awareness.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia