Friendship | ജൂലൈ 30, അന്തർദേശീയ സൗഹൃദ ദിനം: സ്നേഹബന്ധത്തിന്റെ ആഴം ആഘോഷിക്കാം!
രക്തബന്ധത്തിനപ്പുറം സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ സൗഹൃദത്തെ ആദരിക്കാനുള്ള ദിനമാണിത്.
കൊച്ചി: (KVARTHA) ജൂലൈ 30, ലോകമെമ്പാടും അന്തർദേശീയ സൗഹൃദ ദിനമായി ആചരിക്കുന്നു. രക്തബന്ധത്തിനപ്പുറം സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ സൗഹൃദത്തെ ആദരിക്കാനുള്ള ദിനമാണിത്.
ചരിത്രം:
1985 ൽ ഹാൾമാർക്ക് കാർഡുകളുടെ സ്ഥാപകനായ ജോയ്‌സ് ഹാളാണ് ആദ്യമായി സൗഹൃദ ദിനം ആരംഭിച്ചത്. ഓഗസ്റ്റ് രണ്ടിന് അത് ആഘോഷിക്കാൻ (Celebrating) തീരുമാനിച്ചു. എന്നാൽ, ഗ്രീറ്റിംഗ് കാർഡുകൾ (Greeting Cards) വിൽക്കാനുള്ള ഒരു തന്ത്രം (Idea) മാത്രമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതോടെ അമേരിക്കയിലെ സൗഹൃദ ദിനത്തിന് ജനപ്രീതി അതിവേഗം നഷ്ടപ്പെട്ടു.
എന്നാൽ, സ്നേഹം (Love) സമാധാനം (Peace), സന്തോഷം (Happy), ഐക്യം (Unity) എന്നിവ ആളുകൾക്കിടയിൽ നിലനിർത്താൻ വേണ്ടി യുഎൻ ജനറൽ അസംബ്ലി 2011 ഏപ്രിൽ 27 ന് ജൂലൈ 30 ന് അന്തർദേശീയ സൗഹൃദ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് ഇത് ലോകമെങ്ങും ആഘോഷിക്കപ്പെടാൻ തുടങ്ങിയത്.
പല രാജ്യങ്ങളും പല തീയതികളിലായി സൗഹൃദ ദിനം ആഘോഷിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ രാജ്യമായ ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഓഗസ്റ്റ് ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആചരിക്കുന്നത്.
സൗഹൃദത്തിന്റെ പ്രാധാന്യം:
സൗഹൃദം എന്നത് ഒരു വ്യക്തിബന്ധം മാത്രമല്ല. സമാധാനം, സന്തോഷം, ഐക്യം എന്നിവയുടെ അടിസ്ഥാനമാണ് സൗഹൃദം. വ്യക്തികൾക്കിടയിലും സമൂഹത്തിലും സൗഹൃദം വളർത്തുന്നത് ഒരു സമാധാനപൂർണ്ണമായ ലോകം സൃഷ്ടിക്കാൻ സഹായിക്കും.
സൗഹൃദത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ഈ ദിനം ഒരു അവസരമാണ്. സൗഹൃദ ദിനത്തിൽ നമുക്ക് നമ്മുടെ സുഹൃത്തുക്കളെ സ്നേഹിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യാം. ഒരുമിച്ച് സമയം ചെലവഴിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക അല്ലെങ്കിൽ ഒരുമിച്ച് ഒരു ചെറിയ യാത്ര പോകുക തുടങ്ങിയവ ചെയ്യാം.