Condemn | ഒരു സമരത്തിന്റെ പേരില്‍ പിണറായി പൊലീസ് യൂത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആണ്, കേരളത്തിലെ പൊതു സമൂഹം ഇതിന് ശക്തമായി മറുപടി നല്‍കും; രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ലന്‍ഡന്‍ ഐഒസി
Jan 10, 2024, 17:00 IST
ലന്‍ഡന്‍: (KVARTHA) കേരളാ പ്രദേശ് യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാട് കൈകൊള്ളുകയും ചെയ്യുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിച്ച് ലന്‍ഡന്‍ ഐഒസി. പിണറായി സര്‍കാരിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേതാക്കള്‍ നടത്തിയത്.
പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാന്‍ ചാര്‍ത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേര്‍വാഴ്ചയാണെന്ന് പ്രതിഷേധ യോഗം വിലയിരുത്തി. ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും നിയമ സഹായം നല്‍കുന്നതിന് കൈകോര്‍ക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കവെ പൊലീസ് രാഹുലിനെ വാഹനത്തിനകത്തേക്ക് കടത്താന്‍ ശ്രമിക്കുകയും മൈക് തട്ടിമാറ്റുകയും ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മാന്യമായി പൊതു പ്രവര്‍ത്തനം നടത്തുന്ന കെ എസ് യു - യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മുന്‍പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ ക്രിമിനലുകളായ പാര്‍ടി ഗുണ്ടകളെ കൊണ്ടും പൊലീസിനെ കൊണ്ടും സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അടുത്തകാലത്ത് പാര്‍ടിയെയും സര്‍കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാര്‍ത്തകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മെനഞ്ഞുണ്ടാക്കിയ ഈ പൊറാട്ട് നാടകം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസിലാക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വണ്ടിപ്പെരിയറില്‍ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡി വൈ എഫ് ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരില്‍ ഡി വൈ എസ് പിയുടെ ജീപ് അടിച്ചു തകര്‍ത്ത എസ് എഫ് ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും, വ്യാജ സര്‍ടിഫികറ്റുകള്‍ അടിച്ചുണ്ടാക്കുന്ന പാര്‍ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പല്‍ കൊള്ളുന്ന പിണറായി പൊലീസ്, ഒരു സമരത്തിന്റെ പേരില്‍ യൂത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആണെന്നും കേരളത്തിലെ പൊതു സമൂഹം ഇതിനു ശക്തമായി മറുപടി നല്‍കുമെന്നും പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍ അജിത് മുതയില്‍, റോമി കുര്യാക്കോസ്, ബോബിന്‍ ഫിലിഫ്, അശ്വതി നായര്‍, സൂരജ് കൃഷ്ണന്‍, ജെന്നിഫര്‍ ജോയ്, ആശിര്‍ റഹ്‌മാന്‍, എഫ്രേം സാം, അളക ആര്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: IOC Leaders Condemn Rahul Mankoottathil Arrest, London, News, IOC Leaders, Protest, Rahul Mankoottathil, Arrest, Politics, Congress, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.