ലോകം ആപ്പിള്‍ ഐഫോണിന് പിന്നാലെ

 


ലോകം ആപ്പിള്‍ ഐഫോണിന് പിന്നാലെ
വാഷിംഗ്ടണ്‍: ടെക്‌നോളജി ലോകത്ത് പുത്തന്‍ വിപ്ലവമുണ്ടാക്കിയ ആപ്പിള്‍ വീണ്ടും ചലനം സൃഷ്ടിക്കുന്നു.  ആപ്പിളിന്റെ ഐ ഫോണ്‍ 5 ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് ദശലക്ഷം പേര്‍ ബുക്ക് ചെയെ്തന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 4ന് കിട്ടിയതില്‍ നിന്നും രണ്ടിരട്ടി അധികമാണിത്.

അമേരിക്കന്‍ മൊബൈല്‍ സേവനദാതാക്കളായ എ ടി & ടി ഐഫോണ്‍ 5 വില്‍പനയില്‍ റെക്കാഡിട്ടെന്നാണ് അവകാശപ്പെട്ടത്. കമ്പനി പുറത്തിറക്കിയതില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ ഇതാണ്. എന്നാല്‍, എത്ര ഫോണ്‍ വിറ്റെന്ന് കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെപ്തംബര്‍ 21 മുതല്‍ ഐഫോണ്‍ 5  വില്‍പനയ്ക്കായി കടകളില്‍ ഉണ്ടാവുമെന്നും  എ ടി & ടി വ്യക്തമാക്കി.

SUMMARY:  iPhone 5 has emerged as the fastest pre-booked device Apple has ever released with more than two million first-day orders, twice the one million orders iPhone 4S racked up on its launch last October.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia