Behind Bomb Blast | 90 ലധികം പേർ കൊല്ലപ്പെട്ട ഇരട്ട സ്ഫോടനത്തിന് പിന്നിലെ ദാഇശ് സംഘത്തലവനും ബോംബ് നിർമാതാവുമായ അക്രമിയെ തിരിച്ചറിഞ്ഞതായി ഇറാൻ; മുഖ്യപ്രതി താജികിസ്താൻ - ഇസ്രാഈൽ പൗരനെന്നും അധികൃതർ
Jan 11, 2024, 20:04 IST
ടെഹ്റാൻ: (KVARTHA) കഴിഞ്ഞയാഴ്ച ഇറാനിൽ 90 ലധികം പേർ കൊല്ലപ്പെട്ട ഇരട്ട ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിലെ ദാഇശ് സംഘത്തലവനും ബോംബ് നിർമാതാവുമായ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അബ്ദുല്ല താജിക്കി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന താജികിസ്താൻ പൗരനാണെന്ന് രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
ഇറാന്റെ തെക്കുകിഴക്കൻ അതിർത്തി കടന്ന് ഡിസംബർ പകുതിയോടെ പ്രതി രാജ്യത്തേക്ക് കടന്നതായും ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ബോംബ് നിർമ്മിച്ച ശേഷം നാടുവിട്ടതായും റിപ്പോർട്ട് പറയുന്നു. ഇയാൾക്ക് 24 വയസാണെന്നും താജികിസ്താൻ, ഇസ്രാഈൽ പൗരത്വമുണ്ടെന്നും മാസങ്ങൾ നീണ്ട ദാഇശിന്റെ അഫ്ഗാനിസ്ഥാനിലെ പരിശീലനത്തിനൊടുവിൽ തെക്കുകിഴക്കൻ അതിർത്തി കടന്നാണ് ഇയാൾ ഇറാനിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാമത്തെ ചാവേറിനെ തിരിച്ചറിയാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്റെ മുന്സൈനികമേധാവി ജനറല് ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്ഷികത്തില് അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപം നടന്ന സ്ഫോടനം പതിറ്റാണ്ട് കാലത്തിനിടയിൽ ഇറാനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ദാഇശ് സായുധ സംഘം ഏറ്റെടുത്തിട്ടുണ്ട്. ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 35 പേരെ ഇറാൻ അധികൃതർ ഇതുവരെ പല പ്രവിശ്യകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച 94 ആയി ഉയർന്നു..

Keywords: Malayalam-News, World, World-News, Bomb Blast, Crime, Iran, Iran identifies suspected bomb-maker behind twin blasts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.