ടെഹ്റാൻ: ഇറാൻ സ്വന്തം യൂട്യൂബ് വെബ്സൈറ്റ് തുടങ്ങി. മെഹർ എന്നാണ് യൂട്യൂബ് സൈറ്റിന് പേര് നൽകിയിരിക്കുന്നത്. ഇറാന്റെ സ്വന്തം വീഡിയോകൾ ഇന്റർനെറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് മെഹറിന് തുടക്കം കുറിച്ചത്. നിലവിലെ ഇന്റർനെറ്റ് ദാതാക്കളായ ഗൂഗിളിന്റെ യുട്യൂബ് വീഡിയോകളുടെ അടക്കങ്ങൾ ഇസ്ലാമീക രാജ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന തിരിച്ചറിയലാണ് ഇറാനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് ഐ.ആർ.ഐ.ബി ഡെപ്യൂട്ടി ചീഫ് ലോട്ട്ഫൊല്ലാഹ് സിയാഖലി വ്യക്തമാക്കി.
http://www.mehr.ir എന്ന വെബ്സൈറ്റിലൂടെയാണ് വീഡിയോ ഷെയറിംഗ് ആരംഭിച്ചിരിക്കുന്നത്. പേർഷ്യൻ ഭാഷയാണ് വീഡിയോകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇറാൻ സംസ്ക്കാരത്തെ വ്യക്തമാക്കുന്ന വീഡിയോകളാണ് ഭൂരിഭാഗവും. മെഹർ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയും ഇറാൻ സംഗീതവും വീഡിയോകളും വിവരങ്ങളും ഉപയോക്താക്കളിൽ എത്തിക്കുന്നുണ്ട്. 2009 മുതൽ ഇറാനിൽ യൂട്യൂബ് നിരോധിച്ചിരിക്കുകയായിരുന്നു. ഇറാന്റെ ഔദ്യോഗീക യൂട്യൂബ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.
SUMMERY: TEHRAN: Iran has launched its own video-sharing website to compete against Google's popular YouTube whose content is deemed inappropriate by the Islamic regime, the state television reported on Sunday.
Keywords: World, Iran, Website, Toutube, Mehr, Launched, Video-sharing website, Compete, Against, Google, YouTube, Islamic regime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.