ടെഹ്‌റാന്‍: ബരാക് ഒബാമയുടെ അമേരിക്കയ്ക്ക് ഉറക്കം നഷ്ടമാവുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിലിട്ട ബോംബിനേക്കാള്‍ മൂന്നിരട്ടി കരുത്തുള്ള അണുബോംബ് ഇറാന്‍ വികസിപ്പിച്ചെന്നു സൂചന. ചോര്‍ന്നു കിട്ടിയ ഗ്രാഫിക് ഡയഗ്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബോംബിന്റെ ശക്തിയേക്കുറിച്ചുള്ള കമ്പ്യൂട്ടര്‍ പരിശോധനകളുടെ ഡയഗ്രമാണ് ചോര്‍ന്നത്. ഇറാന്റെ ആണവ പരീക്ഷണങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇതു പുറത്തുവിട്ടിരിക്കുന്നത്. ഇതേസമയം, അണുബോംബ് വാര്‍ത്തകള്‍ ഇറാന്‍ നിരസിച്ചു.
ഊര്‍ജ്ജം, ശക്തി, സമയം എന്നിവ രേഖപ്പെടുത്തിയ ഡയഗ്രം അനുസരിച്ച് സ്‌ഫോടനത്തിനു ശേഷം 50 കിലോ ടണ്‍ ശക്തി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഹിരോഷിമയില്‍ ഇട്ട ബോംബിന് 15 കിലോ ടണ്‍ ശക്തിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ആധുനിക ബോംബുകള്‍ക്ക് ഇതിന്റെ നൂറിരട്ടിവരെ ശേഷിയുണ്ട്. ഇറാന്‍ അണുവായുധം വികസിപ്പിക്കുകയാണെന്നു ഇത്തരമൊരു ഡയഗ്രത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് ഏജന്‍സിയും കഴിഞ്ഞവര്‍ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
അസോസിയേറ്റഡ് പ്രസിനു കിട്ടിയ രേഖകളുടെ കൂട്ടത്തിലാണ് പുതിയ ഡയഗ്രം ഉള്ളത്. '5' എന്ന നമ്പരാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ടെസ്റ്റുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു എന്നാണ് നിഗമനം. ഡയഗ്രം യഥാര്‍ത്ഥമാണെന്നാണ് കരുതുന്നതെന്ന് സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയിലെ ഡേവിഡ് ആല്‍ബ്രൈറ്റ് പറഞ്ഞു. പരീക്ഷണ സ്‌ഫോടനത്തിലുണ്ടാകുന്ന ഊര്‍ജ്ജത്തിന്റെ ഏകദേശ കണക്കുകളാണ് കമ്പ്യൂട്ടന്‍ ഗ്രാഫിക്‌സില്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലും അമേരിക്കയും സൃഷ്ടിക്കുന്ന വിവരങ്ങളാണ് ഇതെന്നും ബോംബുണ്ടാക്കാനുള്ള പദ്ധതികളൊന്നും നിലവിലില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു. ഐ.എ.ഇ.എയുടെ ഇറാനിയന്‍ അംഗമായ അലി അസ്ഗര്‍ സുല്‍ത്താനിയും ഈ നിലപാട് തന്നെ ആവര്‍ത്തിച്ചു. ആണവോര്‍ജ്ജം ഉപയോഗിച്ചു സിവിലിയന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ന്യൂക്‌ളിയര്‍ ബോംബുമായി ഇറാന്‍ രംഗത്തെത്തുമെന്നാണ് എതിര്‍ ചേരികള്‍ വാദിക്കുന്നത്. ഡയഗ്രം പുറത്തുവിട്ട രാജ്യമേതെന്നു ഐ. എ.ഇ.എ വ്യക്തമാക്കിയില്ലെങ്കിലും അമേരിക്കയും ഇസ്രയേലും തന്നെയാണെന്നാണ് വിശ്വസിക്കുന്നത്.
ന്യൂക്‌ളിയര്‍ പഠനങ്ങള്‍ക്കല്ലാതെ ഇത്തരമൊരു ഗ്രാഫ് കണ്ടിട്ടില്ലെന്നാണ് ഐ.എ.ഇ.എ പറയുന്നത്. ഇതു സത്യമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ കിട്ടിക്കഴിഞ്ഞാല്‍ ഇസ്രയേല്‍ ആക്രമണത്തിനു മടിച്ചുനില്‍ക്കില്ല. ടെഹ്‌റാനിലെ മിലിട്ടറി ബേസില്‍ ആയുധ വികസനം നടക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഐ.എ. ഇ.എ സന്ദര്‍ശനത്തിനുളള അനുമതി തുടര്‍ച്ചയായി നിഷേധിക്കുന്നതും ഇക്കാര്യം കൊണ്ടാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.
Keywords: World, Iran, Nuclear Bomb, Barack Obama, America, IInd World War, Atomic energy, IAEA, Israel, Tehran, Visit,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.