പിടിച്ചെടുത്ത യുഎസ് ചാര വിമാനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി ഇറാൻ

 


പിടിച്ചെടുത്ത യുഎസ് ചാര വിമാനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി ഇറാൻ
ദുബൈ: ഇറാൻ സൈന്യം പിടിച്ചെടുത്ത യുഎസ് ചാര വിമാനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി ഇറാൻ. രാജ്യത്തെ സൈനീക കേന്ദ്രങ്ങളിലും എണ്ണയുല്പാദനകേന്ദ്രങ്ങളിലും ചാരപ്രവൃത്തി നടത്തുകയായിരുന്ന യുഎസിന്റെ ഡ്രോൺ വിമാനമാണ് ഇറാൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വിമാനത്തിൽ നിന്നും വിവരങ്ങളെല്ലാം ശേഖരിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ വെളിപ്പെടുത്തി.

യുഎസിന്റെ സ്കാൻ ഈഗിൾ ഡ്രോൺ വിമാനം പിടികൂടിയതായി ചൊവ്വാഴ്ച ഇറാൻ വ്യക്തമാക്കിയിരുന്നെങ്കിലും തെളിവില്ലെന്നുപറഞ്ഞ് യുഎസ് ഇറാന്റെ അവകാശവാദം തള്ളിയിരുന്നു.

ഇറാന്റെ അണുവായുധശേഖരത്തിന്റെ പേരിൽ ഇരുരാജ്യങ്ങളും ഇടഞ്ഞുനിൽക്കുന്ന അവസരത്തിൽ ചാരവിമാനം പിടിച്ചെടുത്തത് മേഖലയിൽ സംഘർഷസാധ്യത വർദ്ധിപ്പിച്ചിരുന്നു.

SUMMERY: Dubai: Iran has obtained data from a U.S. intelligence drone that shows it was spying on the country's military sites and oil terminals, Iranian media reported its armed forces as saying on Wednesday.

Keywords: World, Iran, Spy, US, Drone, Intelligence, Military sites, Oil terminals, Media report, Scan Eagle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia