യാഥാസ്ഥികരുടെ ഭീഷണിക്ക് വഴങ്ങാതെ നടിയുടെ മാറിട പ്രദര്‍ശനം

 


പാരിസ്: (www.kvartha.com 13/02/2015) മാറിടം ഛേദിക്കുമെന്ന യാഥാസ്ഥിതികരുടെ ഭീഷണിക്ക് വഴങ്ങാതെ നടിയുടെ മാറിട പ്രദര്‍ശനം. ഇറാന്‍ സ്വദേശിനിയും  ഹോളിവുഡ് താരവുമായ ഗോള്‍ഷിഫ്‌തെ ഫര്‍ഹാനിയാണ് മത അധികാരികളുടെ ഭീഷണിക്ക് വഴങ്ങാതെ ഫ്രഞ്ച് മാഗസിന്‍ 'ഇഗോയിസ്‌റ്റേ'ക്കു വേണ്ടി ഉടുതുണിയില്ലാതെ പ്രത്യക്ഷപ്പെട്ടത്.

2012ല്‍ ഫ്രാന്‍സ് ഫിലിം അവാര്‍ഡിന്റെ പരസ്യത്തിനു വേണ്ടി നിര്‍മ്മിച്ച വീഡിയോയില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ഫര്‍ഹാനിക്കെതിരെ  ഇറാന്‍ സര്‍ക്കാരും മതയാഥാസ്ഥികരും ഭീഷണിയുമായി രംഗത്തെത്തിയത്. നഗ്നയായി പ്രത്യക്ഷപ്പെട്ടതിന്  ഇവരുടെ മാറിടം ഛേദിച്ച് പിതാവിന് കാഴ്ചവെക്കുമെന്നായിരുന്നു ഭീഷണി.

യാഥാസ്ഥികരുടെ ഭീഷണിക്ക് വഴങ്ങാതെ നടിയുടെ മാറിട പ്രദര്‍ശനം തനിക്കും കുടുംബത്തിനും നേരെ യാഥാസ്ഥിതികര്‍ ഭീഷണി ഉയര്‍ത്തിയതോടെ  ഫര്‍ഹാനി ഭര്‍ത്താവിനൊപ്പം ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നാല്‍, അത്തരം ഭീഷണികള്‍ ഒന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നടി കഴിഞ്ഞദിവസം പൂര്‍ണ നഗ്‌നയായി വീണ്ടും മാഗസീനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹോളിവുഡ് സിനിമകളിലെ മികച്ച അഭിനയം കൊണ്ടുതന്നെ ഫര്‍ഹാനി ഏറെ പ്രശസ്തി നേടിയിരുന്നു. 'ദ പിയര്‍ ട്രീ' എന്ന ചിത്രത്തിലൂടെ 1998ലാണ് ഫര്‍ഹാനി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'ബോഡി ഓഫ് ലൈസ്' എന്ന ചിത്രത്തില്‍ ടൈറ്റാനിക് ഹീറോ ലിയാനോര്‍ഡോ കാപ്രിയോയ്ക്ക് ഒപ്പം അഭിനയിച്ച ഫര്‍ഹാനിക്ക് നിരവധി  പുരസ്‌കാരങ്ങളാണ് ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീട്ടമ്മ പന്നിയുടെ കുത്തേറ്റു മരിച്ചു

Keywords:  Iranian actress Golshifteh Farahani in trouble for nude photo, Paris, Controversy, Husband, Advertisement, Parents, Hollywood, Award, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia