Killed | ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിനുനേരെ മിസൈല്‍ ആക്രമണം; റെവല്യൂഷണറി ഗാര്‍ഡ് കമാന്ററടക്കം 5 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
Apr 2, 2024, 08:34 IST
ബെയ്‌റൂട്: (KVARTHA) സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം. മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്ററും കൊല്ലപ്പെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്.
ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കോണ്‍സുലേറ്റ് കെട്ടിടമാണ് ഇസ്രാഈല്‍ ലക്ഷ്യമിട്ടതെന്നാണ് നിഗമനം.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സാണ് റിപോര്‍ട് ചെയ്തത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണം കടുത്തതായിരിക്കുമെന്നും ഇറാന്‍ അംബാസിഡര്‍ ഹുസൈന്‍ അക്ബരി മുന്നറിപ്പ് നല്‍കി.

ഇസ്രാഈലിന്റെ യുദ്ധ വിമാനങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണം ഇസ്രാഈല്‍ നടത്തിയതെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസന്‍ മിഗ്ദാദ് ചൂണ്ടിക്കാട്ടി.
പാകിസ്താന്‍, ഒമാന്‍, ഇറാഖ്, റഷ്യ, എന്നിവയുള്‍പെടെ നിരവധി രാജ്യങ്ങളും ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. ആക്രമണം സ്വീകാര്യമല്ലെന്ന് റഷ്യ പ്രതികരിച്ചു. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: News, World, World-News, Damascus, Israeli Attack, Iranian Guards, Commander, Killed, Israeli Strike, Consulate, Syria, Mezzeh District, Building Destroyed, Diplomatic Compound, Iranian Guards commander killed in Israeli strike on consulate in Syria: Report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.