ഒബാമയ്ക്ക് ആയത്തുല്ല ഖുമൈനിയുടെ രഹസ്യകത്ത്

 


ടെഹ്‌റാന്‍: (www.kvartha.com 14/02/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനിയുടെ രഹസ്യകത്ത്. നിഷ്പക്ഷമായ കത്തില്‍ യുഎസുമായി സന്ധിസംഭാഷണത്തിനുള്ള ആഗ്രഹവും ഖുമൈനി പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും ആണവ ഉടമ്പടി ഒപ്പുവെക്കാനൊരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപോര്‍ട്ട്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ യുഎസ് പ്രസിഡന്റ് അയച്ച കത്തിന്റെ മറുപടിയെന്ന നിലയിലാണ് ഖുമൈനി കത്തയച്ചതെന്ന് ഇറാന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള തീവ്രവാദ വിരുദ്ധയുദ്ധത്തില്‍ ഇറാന്റെ സഹകരണം ആഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഒബാമയുടെ കത്ത്. ഇറാനിലെ ഏത് വിഷയങ്ങളിലും അന്തിമ വാക്കാണ് ആയത്തുല്ല ഖുമൈനി.

ഒബാമയ്ക്ക് ആയത്തുല്ല ഖുമൈനിയുടെ രഹസ്യകത്ത്
SUMMARY: Tehran: Iran`s supreme leader has sent a secret but noncommittal letter to US President Barack Obama in response to American overtures, amid talks to strike a nuclear accord, The Wall Street Journal reported Friday.

Keywords: Ayatollah Ali Khamenei, Barack Obama, Iran, United States of America
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia