'Angelina Jolie' | ആഞ്ജലീന ജോളിയുടേത് പോലെയാകാന്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തി വിരൂപയായിപ്പോയെന്ന് പ്രചാരണം; ഒടുവില്‍ ജയില്‍ മോചിതയായതോടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി യുവതി

 



ടെഹ്‌റാന്‍: (www.kvartha.com) ആഞ്ജലീന ജോളിയുടേത് പോലുള്ള മുഖം ലഭിക്കാന്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തി വിരൂപയായിപ്പോയെന്ന് പ്രചരിപ്പിച്ച യുവതി ഒടുവില്‍ തന്റെ യഥാര്‍ഥ മുഖം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. സഹര്‍ തബര്‍ എന്ന യുവതിയാണ് ജയില്‍ മോചിതയായതോടെ ഫോടോഷോപ് ചിത്രങ്ങളാണ് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയതും യഥാര്‍ഥ മുഖവുമായി രംഗത്തെത്തിയതും.

2019ലാണ് സഹര്‍ തബറിനെ മതനിന്ദയും അഴിമതിയും ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് 10 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ച് ഇറാനില്‍ ജയിലിലടയ്ക്കുകയായിരുന്നു. എന്നാല്‍ മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ സഹറിനെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

സഹറിന് 21 വയസ് മാത്രമേയുള്ളൂവെന്നും തമാശയ്ക്ക് ചെയ്ത പ്രവൃത്തിയാണ് ജയിയിലെത്തിച്ചതെന്നും ഇവര്‍ പറയുന്നു. ജയില്‍ മോചിതയാക്കാന്‍ വേണ്ടി ആഞ്ജലീന ജോളിയുടെ സഹായം വരെ തേടിയിരുന്നു. 
പിന്നാലെ സഹര്‍ ജയില്‍ മോചിതയാകുകയായിരുന്നു. ശേഷം പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രങ്ങള്‍ കൃത്രിമമായിരുന്നുവെന്ന് സഹര്‍ സമ്മതിച്ചത്. 

'Angelina Jolie' | ആഞ്ജലീന ജോളിയുടേത് പോലെയാകാന്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തി വിരൂപയായിപ്പോയെന്ന് പ്രചാരണം; ഒടുവില്‍ ജയില്‍ മോചിതയായതോടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി യുവതി


മേകപിലൂടെയും ഫോടോഷോപിലൂടെയും സൃഷ്ടിച്ച ഫോടോകളാണ് പ്രചരിപ്പിച്ചത്. മാത്രമല്ല ചെറിയ രീതിയിലുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയയായെന്നും സഹര്‍ സമ്മതിച്ചു. തന്റെ യഥാര്‍ഥ പേര് ഫാത്വിമ ഖിശ്വാദ് എന്നാണെന്നും പ്രശസ്തയാകാനാണ് കൃത്രിമം നടത്തി മുഖം ഭീകരമാക്കിയതെന്നും സഹര്‍ പറഞ്ഞു.

സംഭവത്തില്‍ തനിക്ക് ഖേദമുണ്ടെന്നും ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന് അമ്മ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും തബര്‍ പറഞ്ഞു. നിരവധി ആളുകളാണ് തബര്‍ പോസ്റ്റ് ചെയ്തത് യഥാര്‍ഥ ചിത്രമാണെന്ന് വിശ്വസിച്ചിരുന്നത്. 'സോംബി ആഞ്ജലീന ജോളി' എന്നാണ് യുവതി അറിയപ്പെട്ടിരുന്നത്. 

Keywords:  News,World,international,Photo,Social-Media,Prison,Media,Lifestyle & Fashion, Iran's 'Zombie Angelina Jolie' Reveals Real Face After Release From Prison For Blasphemy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia