സദ്ദാം ഹുസൈന്റെ 9 കൊട്ടാരങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തു

 


ബാഗ്ദാദ്: (www.kvartha.com 29/01/2015) മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ 9 കൊട്ടാരങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബോംബുവെച്ച് തകര്‍ത്തു. സദ്ദാം ഹുസൈന്റെ ജന്മനാടായ തികൃതിലെ കൊട്ടാരങ്ങളാണ് തകര്‍ത്തത്.

സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊട്ടാരങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ച് തകര്‍ക്കുകയായിരുന്നു.

സദ്ദാം ഹുസൈന്റെ 9 കൊട്ടാരങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തുആകെ 76 കൊട്ടാരങ്ങളാണ് സദ്ദാം ഹുസൈന്‍ പണികഴിപ്പിച്ചിട്ടുള്ളത്. ചെറിയ വില്ലകളും കൃത്രിമ തടാകങ്ങളും ഈന്തപ്പനതോട്ടങ്ങളും കൊട്ടാരങ്ങള്‍ക്ക് അനുബന്ധമായുണ്ട്. ടൈഗ്രിസ് നദിയുടെ തീരത്താണ് കൊട്ടാരങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിച്ചിട്ടുള്ളത്.

SUMMARY: Baghdad: Islamic State (IS) militants on Thursday blew up nine luxurious palaces of former Iraqi leader Saddam Hussein in his hometown of Tikrit, a security source said.

Keywords: Baghdad, Islamic State militants, Saddam Hussein, Tikrit, Saddam's palaces, Iraq


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia