ചന്ദ്രനിലൂടെ നടന്നുപോകുന്ന ഈ മനുഷ്യന്‍ ആരാണ്?

 


ന്യൂയോര്‍ക്ക്: (www.kvartha.com 14.08.2014) കണ്ണുകളെ എങ്ങനെ വിശ്വസിക്കാതിരിക്കും? നാസ പുറത്തുവിട്ട ചില ലൂണാര്‍ ചിത്രങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ സാമീപ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് നാസയും ഗൂഗിള്‍ എര്‍ത്തും പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യരൂപത്തിലുള്ള ജീവി ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നുപോകുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്. ഈ ജിവിയുടെ നിഴലും ചിത്രത്തില്‍ പതിഞ്ഞിട്ടുണ്ട്.

പ്രപഞ്ചത്തില്‍ ഭൂമിയിലുള്ള മനുഷ്യരെക്കൂടാതെ മറ്റ് ചിലരും ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവാണോ ഈ ചിത്രം? ചിത്രത്തെക്കുറിച്ച് നാസ ഇതുവരെ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 20 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

ചന്ദ്രനിലൂടെ നടന്നുപോകുന്ന ഈ മനുഷ്യന്‍ ആരാണ്? wowforreal എന്ന യൂസറാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. പലപ്പോഴും അന്യഗ്രഹ ജീവികളെക്കുറിച്ച് ശാസ്ത്ര ലോകം വിശദീകരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ശാസ്ത്ര ലോകം രണ്ട് തട്ടിലാണ്. നാസയുടെ വിശദീകരണം വരാതെ ഒന്നും സ്ഥിരീകരിക്കാനാവാത്ത നിലയിലാണ് ശാസ്ത്രലോകം.

SUMMARY: If seeing is believing then these lunar images from NASA and Google Earth seem to prove that there really is a Man on the Moon. A video posted on YouTube by user wowforreal shows pictures of what seems to be a vaguely humanoid figure striding across the pockmarked surface of the Moon, casting a shadow.

Keywords: NASA, Google Earth, Lunar Images, Moon, Man, Shadow,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia