Claim | രാത്രിയിലും സൂര്യപ്രകാശം! അതും ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് എത്തിച്ച്; ലോകത്തെ അത്ഭുതപ്പെടുത്തി യുഎസ് കമ്പനി: യാഥാർത്ഥ്യമാകുമോ? 

 
Startup Claims to Beam Sunlight from Space
Startup Claims to Beam Sunlight from Space

Representational Image Generated by Meta AI

 അമേരിക്കൻ സ്റ്റാർട്ടപ്പായ റിഫ്‌ലക്റ്റ് ഓർബിറ്റ് ആണ് ഈ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

കാലിഫോർണിയ: (KVARTHA)  അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിഫ്‌ലക്റ്റ് ഓര്‍ബിറ്റിന്റെ പുതിയ സംരഭമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ഭാവിയില്‍ വലിയ സാറ്റലൈറ്റ് മിറര്‍ (ഉപഗ്രഹ കണ്ണാടി) ഉപയോഗിച്ച് ബഹിരാകാശത്തെ ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന്  സൂര്യരശ്മികളെ ഭൂമിയിലെ ചില ഇടങ്ങളിലേക്ക് പ്രതഫലിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

എന്നാല്‍ ഈ  സംരഭത്തിന്റെ സാധ്യതകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാതായതോടെ സംരംഭത്തിന്റെ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണെന്ന് അനുമാനിക്കാന്‍ ബുദ്ധിമുട്ടാണ്. 

സാങ്കേതികവിദ്യ എങ്ങനെ പ്രവര്‍ത്തിക്കും?

റിഫ്‌ലെക്റ്റ് ഓര്‍ബിറ്റല്‍ അടുത്തിടെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സംരഭത്തിന്റെ ലക്ഷ്യം ഉള്‍കൊണ്ടുകൊണ്ട് ഒരു  വീഡിയോ പങ്കുവച്ചിരുന്നു.  ഇതിന് പിന്നാലെ 'സൂര്യപ്രകാശം ലഭ്യമാക്കേണ്ട  ലൊക്കേഷന്‍ ബുക്ക് ചെയ്യുന്നതിനുള്ള' അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. 

വീഡിയോയില്‍ മുന്‍ സ്പേസ് എക്സ് ഇന്റേണും സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനുമായ ബെന്‍ നൊവാക്ക്, സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ നിയന്ത്രിക്കുന്നതിനുള്ള ആപ്പുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചാണ് പങ്കുവച്ചിരിക്കുന്നത്.  വീഡിയോയില്‍ ചുറ്റും ഇരുട്ടു നിറഞ്ഞ സ്ഥലത്ത് നിന്ന് നോവാക്ക് ആപ്പിലൂടെ തന്റെ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതാണ് കാണുന്നത്. ഈ സമയം നോവാക്ക് നില്‍ക്കുന്ന സ്ഥലത്തേക്ക് പ്രകാശം മുകളില്‍ നിന്ന് പ്രതിഫലിക്കുകയും അത്രയും സ്ഥലം മാത്രം പ്രകാശിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. 

ഇത് വാസ്തവമാണോ?

വീഡിയോ ഒരിക്കല്‍ കൂടി പരിശോധിക്കുമ്പോള്‍ അതില്‍ കാണുന്ന വെളിച്ചത്തിന്  സൂര്യരശ്മികളുമായിട്ട് യാതൊരുവിധ സാമ്യവും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഈ പ്രകാശം വ്യാജേന ചമച്ചതാണെന്ന തോന്നല്‍ കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നു. 

ഈ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മാഷബിള്‍, ദ ബൈറ്റ് തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തി. വീഡിയോ യഥാര്‍ത്ഥ പരീക്ഷണമാണോ അതോ പുതിയ സംരഭത്തിന്റെ  അനുകരണമാണോ എന്നായിരുന്നു പലരും സംശയിച്ചത്. 

റിഫ്‌ലെക്റ്റ് ഓര്‍ബിറ്റല്‍ പറയുന്നത് 

റിഫ്‌ലക്റ്റ് ഓര്‍ബിറ്റ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഈ പ്രക്രിയയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സാറ്റലൈറ്റ് മിററുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തെ  ഭൂമിയിലെ പ്രത്യേക സ്ഥലങ്ങളിലേക്ക്  പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. 

'സണ്‍സ്പോട്ടുകള്‍' എന്ന് വിളിക്കപ്പെടുന്ന ഇവയുടെ വിതരണം 2025 അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ഇതുവരെ ഉപഗ്രഹങ്ങള്‍ ഒന്നും വിക്ഷേപിച്ചിട്ടില്ല, ഇത് പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. 

വില താങ്ങാന്‍ കഴിയുന്നതാണോ? 

റിഫ്‌ലെക്റ്റ് ഓര്‍ബിറ്റലിന്റെ അഭിലാഷ പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ ഇതുവരെ വ്യക്തമല്ല. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവുകളോ ഉപഭോക്താക്കള്‍ അവരുടെ സൂര്യപ്രകാശം സ്‌പോട്ടുകള്‍ക്ക് നല്‍കുന്ന വിലയോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒന്നിലധികം പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും, റിഫ്‌ലെക്റ്റ് ഓര്‍ബിറ്റല്‍ ഈ പ്രധാന വിശദാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല, അതിനാല്‍ ഈ സേവനത്തിന്റെ വില താങ്ങാന്‍ കഴിയുന്നതാണോ എന്നാണ് പലരുടെയും ആശങ്ക.

ഏറ്റവും ചെറിയ ഉപഗ്രഹങ്ങള്‍  വിക്ഷേപിക്കുന്നതിനുപോലും വലിയ ചെലവാണ്. പലപ്പോഴും ഒരു മില്യണ്‍ ഡോളറിലധികം വരും ഇത്.  അതിനാല്‍ താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള  സൂര്യപ്രകാശ സേവനം അനിശ്ചിതത്വത്തിലാകുന്നു. മാത്രമല്ല, മുന്‍കാല ശ്രമങ്ങളുടെ പരിമിതമായ വിജയം കണക്കിലെടുത്ത്, ബഹിരാകാശത്ത് നിന്ന് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനുള്ള സാങ്കേതിക സാധ്യത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.

ബഹിരാകാശത്തെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം എന്ന ആശയം ഒരു സയന്‍സ് ഫിക്ഷന്‍ സ്വപ്നം പോലെ തോന്നുമെങ്കിലും, അതിന്റെ നിര്‍വ്വഹണവും സാധ്യതയുള്ള വിലയും പദ്ധതി എപ്പോഴെങ്കിലും നിറവേറുമോ എന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്.   നിലവില്‍ സ്റ്റാര്‍ട്ടപ്പിന്റെ വാഗ്ദാനം വെറും ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുകയാണ്. ഏതായാലും ഭാവയിലെ വികസനങ്ങളും, നിക്ഷേപങ്ങളുമൊക്കെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കും എന്ന് പ്രതീക്ഷിക്കാം.

 

*#space #solarpower #technology #innovation #startup #future #energy #climatechange

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia