തീവ്രവാദികള്‍ക്കു ഐഎസ്‌ഐ സഹായം

 


തീവ്രവാദികള്‍ക്കു ഐഎസ്‌ഐ സഹായം
വാഷിങ്ടണ്‍: തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി. അമേരിക്കയാണ് ഐ എസ് ഐയുടെ പ്രധാനശത്രുവെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ഒസാമ ബിന്‍ ലാദനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് ഷക്കീല്‍ അഫ്രീദി. പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു ലാദനെ അമേരിക്കന്‍ സേനയ്ക്ക് ഒറ്റിക്കൊടുത്തുവെന്ന് കരുതുന്ന വ്യക്തികൂടിയാണു ഷക്കീല്‍ അഫ്രീദി.

33 വര്‍ഷത്തെ ശിക്ഷയ്ക്കു വിധേയനായ ഷക്കീല്‍ പെഷവാറിലുള്ള ജയില്‍നിന്നു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണു പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. തീവ്രവാദത്തിനെതിരേ പോരാടുന്നുണ്ടെന്ന പാക്കിസ്ഥാന്റെ വാദം കളവാണെന്നും അമെരിക്കയില്‍നിന്നു കൂടുതല്‍ സഹായം ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണെന്നും ഷക്കീല്‍ പറഞ്ഞു.

SUMMARY: The Pakistani doctor who helped CIA hunt down Osama bin Laden has outed Pakistan's involvement in terrorism saying the country's spy agency ISI still supports militancy and regards the United States as its worst enemy.

key words:  Pakistani doctor, CIA, hunt down , Osama bin Laden, spy agency , ISI , United States , Islamabad , Washington, , Haqqani network , terrorist organization, militancy in Pakistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia