പരിശീലനത്തിന്റെ ഭാഗമായി ഐ എസ് അഞ്ചുവയസുകാരനെ ബോംബു വച്ച് തകര്‍ത്തു

 


അലെപ്പോ: (www.kvartha.com 13/07/2015) തീവ്രവാദികള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി സിറിയയിലെ ഇസ്ലാമിക സംഘടനയായ ഐ എസ് അഞ്ചു വയസുകാരനെ ബോംബു വച്ച് തകര്‍ത്തു. ജൂലായ് 10ന് ദിയാലാ പ്രവിശ്യയിലാണ് ഐഎസ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രവിശ്യാ സുരക്ഷാ സമിതി ചെയര്‍മാന്‍ സാദിഖ് അല്‍ ഹുസൈനി സ്ഥിരീകരിച്ചു.

പ്രാദേശിക അറബിക് ചാനലായ അ സുമേറിയാ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ബാലന്റെ പിതാവിനെ ഐഎസ് അംഗത്തെ കൊലപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു എന്ന കുറ്റത്തിന്  ആഴ്ചകള്‍ക്കു മുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ച ശേഷം സായുധരായ ഡസന്‍ കണക്കിന് ഭീകരരുടെ മുന്നില്‍ വച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.  കുട്ടികള്‍ക്കെതിരെ നടത്തുന്ന ക്രൂര നടപടികള്‍ ഇത് ആദ്യമായല്ല ഐഎസിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. നേരത്തെ അഞ്ചു വയസുകാരനെ പാതിയായി അറുത്തു കൊലപ്പെടുത്തിയ സംഭവവും റിപോര്‍ട്ട് ചെയ്തിരുന്നു.

രണ്ടു വര്‍ഷം മുമ്പ് നോര്‍ത്ത് ഈസ്റ്റ് സിറിയയില്‍ ബസ് തടഞ്ഞു നിര്‍ത്തിയ ജിഹാദികള്‍ 40 ദിവസം
പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ശിരച്ഛേദം നടത്തിയിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനും അല്‍ ബാഗ്ദാദി അനുയായികള്‍ക്ക് ഐ എസ് അനുവാദം നല്‍കിയതായുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുമുണ്ട്. ഇവര്‍ കുട്ടികള്‍ക്ക് മരണശിക്ഷ നല്‍കുന്നതും അവരെ പോരാളികളാക്കാന്‍ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
പരിശീലനത്തിന്റെ ഭാഗമായി ഐ എസ് അഞ്ചുവയസുകാരനെ ബോംബു വച്ച് തകര്‍ത്തു


Keywords:  ISIS blow up a booby-trapped BABY while teaching militants how to use explosives, says head of Iraqi security committee, Bomb Blast, Protection, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia