മന്ത്രവാദിയെന്നാരോപിച്ച് വൃദ്ധനെ ഐസിസ് ഭീകരര്‍ തലവെട്ടിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

 


ബാഗ്ദാദ്: (www.kvartha.com 11/02/2015) മന്ത്രവാദിയെന്നാരോപിച്ച് വൃദ്ധനെ ഐസിസ് ഭീകരര്‍ തലവെട്ടിക്കൊന്നു. പൊതുമദ്ധ്യത്തില്‍ വെച്ചാണ് ഭീകരര്‍ പ്രായം പോലും നോക്കാതെ തലവെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഭീകരരുടെ മാധ്യമവിഭാഗം പുറത്തുവിട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

സിറിയയിലെ ഐസിസ് ശക്തികേന്ദ്രത്തില്‍ വെച്ച് ഇറച്ചിവെട്ടുന്നതുപോലെ മരക്കുറ്റിയില്‍ വെച്ചായിരുന്നു വൃദ്ധന്റെ തലവെട്ടിയത്. അതേസമയം കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ദൃശ്യത്തില്‍ നിന്നും താടിയും നരച്ചമുടിയുമുള്ള അറുപതുവയസിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധനാണ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്ന് വ്യക്തമാണ്.

ഐസിസിന്റെ ശക്തി കേന്ദ്രത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് വൃദ്ധനെ കൊണ്ടുവരുന്നതും ഇയാളുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഒരാള്‍ ഉറക്കെ വായിക്കുന്നതും ദൃശ്യത്തില്‍ കാണുന്നുണ്ട്.  ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് വൃദ്ധനെ കൊണ്ടുവന്നവരില്‍  ഒരാള്‍ കൗമാരക്കാരനാണ്.  വധശിക്ഷ കാണാനെത്തിവരില്‍ ഭൂരിഭാഗവും കൗമാരക്കാര്‍ തന്നെയാണ്. ഇവരെ ഭീകരര്‍ നിര്‍ബന്ധിച്ചു ശിക്ഷ നടപ്പാക്കുന്നിടത്തേക്ക് കൊണ്ടുവന്നതാകാമെന്നാണ് നിഗമനം.

മന്ത്രവാദിയെന്നാരോപിച്ച് വൃദ്ധനെ ഐസിസ് ഭീകരര്‍ തലവെട്ടിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്അടുത്തിടെ സ്വവര്‍ഗ ലൈംഗികത ആരോപിച്ച് മധ്യവയസ്‌കനെ ഏഴുനില കെട്ടിടത്തിനുമുകളില്‍
നിന്ന് ഭീകരര്‍ താഴേക്കെറിഞ്ഞിരുന്നു. എന്നാല്‍ വീഴ്ചയില്‍ കൊല്ലപ്പെടാത്തതിനാല്‍  ഇയാളെ താഴെ കാത്തുനിന്ന ജനക്കൂട്ടം കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇറാക്കിലെ മൊസൂളില്‍ ടെലിവിഷനില്‍ ഫുട്ബാള്‍ കണ്ടതിന്  കൗമാരക്കാരെ വെടിവച്ചുകൊന്ന സംഭവവും ഉണ്ടായിരുന്നു. മാത്രമല്ല പ്രാവുകളെ വളര്‍ത്തിയ കുറ്റത്തിനും ഭീകരര്‍ കൗമാരക്കാരെ കൊലപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  ISIS execute man in Syria 'invoking magic', Baghdad, Terrorists, attack, Iraq, Television, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia