ട്രിപ്പോളി: (www.kvartha.com 20/02/2015) ലിബിയയിലെ പ്രമുഖ സര്‍വകലാശാലയായ ലിബിയന്‍ സര്‍വകലാശാല ഐസിസ് ഭീകരര്‍ പിടിച്ചെടുത്തതായി പ്രദേശവാസികള്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
മധ്യ ലിബിയയിലെ സിര്‍തില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലയുടെ നിയത്രണം ഐസിസ് പിടിച്ചെടുത്തതായും കവാടത്തില്‍ പതാക സ്ഥാപിച്ച ഐസിസ് സൈന്യം പരേഡ് നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പുറത്തായിരുന്നു. സര്‍വകലാശാലയ്ക്ക് പുറമേ പ്രദേശത്തെ സര്‍ക്കാര്‍ മന്ദീരങ്ങളും റേഡിയോ സ്‌റ്റേഷനുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ ജന്മസ്ഥലമാണ് സിര്‍ത്. ഇതിന് പുറമെ ഇസ്‌ലാമിക ഗ്രൂപ്പായ അന്‍സാര്‍ അല്‍ ഷരിയയുടെ ശക്തികേന്ദ്രം കൂടെയാണ് മേഖല. നിലവില്‍ അഭ്യന്തര കലഹം നില നില്‍ക്കുന്ന ലിബിയയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്താണ് ഇസിസ് ലിബിയയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങുന്നത്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ മാത്രം സ്വാധീനമുള്ള ഒരു ഭരണകൂടമാണ് ലിബിയയില്‍ ഇപ്പോള്‍ നിലവിലുള്ളത്. ട്രിപ്പോളിയില്‍ അധികാരം നടത്തുന്നതാവട്ടെ ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്ത ഫജ്ര്! ലിബിയ(ലിബിയ ഡോണ്‍) എന്ന വിമതഭരണകൂടമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Militants of the Islamic State of Iraq and Syria (ISIS) seized a university in the Libyan city of Sirte, a faculty member and residents said, days after a video showed them staging a convoy parade.

File Photo |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.