ഇസ്ലാമിക് സ്‌റ്റേറ്റ് ജപ്പാനീസ് ജേര്‍ണലിസ്റ്റിന്റെ തലവെട്ടി

 


ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന ജപ്പാനീസ് ജേര്‍ണലിസ്റ്റ് കെഞ്ജി ഗോട്ടോയുടെ തലവെട്ടി. ഇസ്ലാമിക് സ്‌റ്റേറ്റ് വധിക്കുന്ന രണ്ടാമത്തെ ജപ്പാന്‍ ബന്ദിയാണ് കെഞ്ജി.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രതിയോഗികള്‍ക്ക് മനുഷ്യത്വപരമായി നല്‍കുന്ന സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കെഞ്ജിയുടെ ഘാതകരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മുന്നറിയിപ്പ് നല്‍കി.

തീവ്രവാദത്തിന്റെ പേരില്‍ നടക്കുന്ന അത്യന്തം ക്രൂരവും പൈശാചികവുമായ കൊലപാതകത്തില്‍ അമര്‍ഷമുണ്ടെന്നാണ് കെഞ്ജിയുടെ വധത്തെതുടര്‍ന്ന് നടത്തിയ അടിയന്തിര ക്യാബിനറ്റ് മീറ്റില്‍ ഷിന്‍സോ ആബെ പറഞ്ഞത്.

ഗോട്ടോയുടെ ശിരച്ഛേദം നടത്തുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്തായത്. വീഡിയോ പുറത്തുവന്ന് മിനിറ്റുകള്‍ക്കകമായിരുന്നു ക്യാബിനറ്റ് മീറ്റ്.

ഇസ്ലാമിക് സ്‌റ്റേറ്റ് ജപ്പാനീസ് ജേര്‍ണലിസ്റ്റിന്റെ തലവെട്ടിഗോട്ടോയുടെ കഴുത്തില്‍ ഐസില്‍ പോരാളി കത്തി ചേര്‍ത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്. ഗോട്ടോയുടെ അറുത്തുമാറ്റിയ തലയും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ യഥാര്‍ത്ഥമാണെന്ന് ജപ്പാന്‍ പ്രതിരോധ വകുപ്പ് മന്ത്രി ജെന്‍ നകടാണി പറഞ്ഞു.

SUMMARY: Islamic State militants said they had beheaded a second Japanese hostage, journalist Kenji Goto, prompting Prime Minister Shinzo Abe to vow to step up humanitarian aid to the group's opponents in the Middle East and help bring his killers to justice.

Keywords: ISISL, Iraq, Syria, Japanese hostage, Kenji Goto, Behead,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia