കൊടും ക്രൂരത: ഇസ്ലാമിക് സ്‌റ്റേറ്റ് 45 പേരെ ചുട്ടുകൊന്നു

 


അല്‍ ബാഗ്ദാദി: (www.kvartha.com 17/02/2015) ഇസ്ലാമിക് സ്‌റ്റേറ്റ് 45 പേരെ ചുട്ടുകൊന്നതായി റിപോര്‍ട്ട്. ജോര്‍ദ്ദാന്‍ പൈലറ്റിനെ ചുട്ടുകൊന്ന അതേരീതിയിലാണ് ഇവരേയും കൊലപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ബാഗ്ദാദി പട്ടണത്തിലാണ് കൂട്ടക്കൊല നടന്നത്.

കൊല്ലപ്പെട്ടവര്‍ ആരെന്നോ കൊലപ്പെടുത്തിയത് എന്തിനാണെന്നോ വ്യക്തമല്ല. എന്നാല്‍ കേണല്‍ ഖാസീം അല്‍ ഒബൈദി വെളിപ്പെടുത്തിയതനുസരിച്ച് കൊല്ലപ്പെട്ടവര്‍ സുരക്ഷ ഭടന്മാരാണ്. ബിബിസിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐന്‍ അല്‍ അസദ് വ്യോമതാവളത്തിന് സമീപമുള്ള അല്‍ ബാഗ്ദാദി പട്ടണത്തിന്റെ ഭൂരിഭാഗവും ഇസ്ലാമിക് സ്‌റ്റേറ്റ് പിടിച്ചടക്കിയതായും റിപോര്‍ട്ടില്‍ പറയുന്നു.

കൊടും ക്രൂരത: ഇസ്ലാമിക് സ്‌റ്റേറ്റ് 45 പേരെ ചുട്ടുകൊന്നുസുരക്ഷ സൈനീകരും കുടുംബാംഗങ്ങളും പ്രാദേശിക ഉദ്യോഗസ്ഥരും താമസിക്കുന്ന പ്രദേശത്ത് കനത്ത ആക്രമണം നടക്കുന്നതായി ഒബൈദി പറഞ്ഞു. ഇദ്ദേഹം സര്‍ക്കാരിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും സഹായം ആവശ്യപ്പെട്ടു.

രൂക്ഷമായ ഏറ്റുമുട്ടലും കുറഞ്ഞ വാര്‍ത്താവിനിമയ സം വിധാനങ്ങളും മൂലം ചുട്ടുകൊല്ലല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല.

ഈജിപ്ത് ക്രിസ്ത്യാനികളായ 21 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവന്ന ഒരു ദിവസം പിന്നിടുന്നതിനിടയിലാണ് പുതിയ വാര്‍ത്ത.

SUMMARY:
Militants of the Islamic State (IS) have burned to death 45 0people in the western Iraqi town of al-Baghdadi, a police official said on Tuesday.

Keywords: Islamic State, IS, Iraqi town, Al-Baghdadi, Egyptian Coptic Christians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia