ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 21 ഈജിപ്തുകാരുടെ തലവെട്ടി; ഞെട്ടിക്കുന്ന വീഡിയോ ട്വിറ്ററില്‍
Feb 16, 2015, 13:00 IST
ട്രിപ്പോളി: (www.kvartha.com 16/02/2015) സിറിയയും ഇറാഖും കടന്ന് ഇസ്ലാമിക് സ്റ്റേറ്റ് മറ്റ് രാജ്യങ്ങളിലും പിടിമുറുക്കുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളുടെ തലവെട്ടി. ഞായറാഴ്ചയാണ് ലോകത്തെ നടുക്കിയ വീഡിയോ ഐസില്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ലിബിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടതായി കോപ്റ്റിക് ചര്‍ച്ച് വക്താവ് അറിയിച്ചതായി ഈജിപ്ത് ഔദ്യോഗീക വാര്‍ത്ത ഏജന്‍സി മെന റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കറുത്ത വസ്ത്രമണിഞ്ഞ തീവ്രവാദികള്‍, ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ ബന്ദികളെ ബലം പ്രയോഗിച്ച് മുട്ടില്‍ നിര്‍ത്തി തലവെട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ട്രിപ്പോളിക്ക് സമീപമുള്ള കടല്പുറത്താണ് വധശിക്ഷ നടപ്പിലാക്കിയത്.
ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വെബ്സൈറ്റിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 5 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് 'The people of the cross, followers of the hostile Egyptian church' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
2011ലെ ഈജിപ്ത് ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് തൊഴില്‍ തേടി ലിബിയയിലേയ്ക്ക് ചേക്കേറിയിരിക്കുന്നത്. ആഭ്യന്തര കലാപം നടക്കുന്ന ലിബിയയിലേയ്ക്ക് പോകരുതെന്ന അധികൃതരുടെ വിലക്കുകള്‍ മറികടന്നാണ് ഈജിപ്തുകാര്‍ ലിബിയയിലേയ്ക്ക് യാത്രതിരിക്കുന്നത്.
അതേസമയം കൂട്ടക്കൊലയെ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്തഹ് അല്‍ സിസ്സി അപലപിച്ചു. രാജ്യത്ത് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം പ്രസിഡന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
SUMMARY: Islamic State released a video on Sunday purporting to show the beheading of a group of Egyptian Christians kidnapped in Libya, violence likely to deepen Cairo's concerns over security threats from militants thriving in the neighbouring country's chaos.
Keywords: Islamic State, Video, Twitter, Egyptian Christians, Beheading, Cairo, Libya,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.