Israel | 'ആ ഫോട്ടോഗ്രാഫർമാർ എങ്ങനെ എത്തി?'; ഇസ്രാഈലിൽ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് 4 അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുൻ‌കൂർ അറിവുണ്ടായിരുന്നുവെന്ന ആരോപണവുമായി ഇസ്രാഈൽ; നിഷേധിച്ച് മാധ്യമ സ്ഥാപനങ്ങൾ

 


ടെൽ അവീവ്: (KVARTHA) ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രാഈലിൽ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് നാല് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്ന ആരോപണവുമായി ഇസ്രാഈൽ. ഹമാസ് സംഘം അപ്രതീക്ഷിത ആക്രമണം നടത്തുമ്പോൾ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളായ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, അസോസിയേറ്റഡ് പ്രസ് (AP), റോയിട്ടേഴ്‌സ് എന്നിവയിൽ ജോലി ചെയ്യുന്ന ഫോട്ടോ ജേണലിസ്റ്റുകൾ അവർക്കൊപ്പമുണ്ടായിരുന്നുവെന്നും ഫോട്ടോഗ്രാഫർമാർ എത്തിയ സാഹചര്യം അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദീകരിക്കണമെന്നുമാണ് ഇസ്രാഈൽ ആവശ്യപ്പെട്ടത്.

Israel | 'ആ ഫോട്ടോഗ്രാഫർമാർ എങ്ങനെ എത്തി?'; ഇസ്രാഈലിൽ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് 4 അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുൻ‌കൂർ അറിവുണ്ടായിരുന്നുവെന്ന ആരോപണവുമായി ഇസ്രാഈൽ; നിഷേധിച്ച് മാധ്യമ സ്ഥാപനങ്ങൾ

അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നിവ അതിർത്തി പ്രദേശത്തുനിന്നും ഇസ്രാഈലിനകത്തുനിന്നുമുള്ള ചിത്രങ്ങൾക്കായി ഫോട്ടോഗ്രാഫർമാരെ ഉപയോഗപ്പെടുത്തിയതായി ഇസ്രാഈൽ അനുകൂല വാച്ച്ഡോഗ് ഹോണസ്റ്റ് റിപ്പോർട്ടിംഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാധ്യമപ്രവർത്തകർക്ക് ഗസ്സയിൽ നിന്ന് ഇസ്രാഈലിലേക്ക് കടക്കാൻ അനുമതിയുണ്ടോ എന്ന ചോദ്യവും വാച്ച് ഡോഗ് ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഇസ്രാഈൽ അധികൃതർ നടപടി ആവശ്യപ്പെട്ടത്.

എന്നാൽ, ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് മുൻകൂർ അറിവുണ്ടായിരുന്നെന്ന ആരോപണത്തെ നാല് അന്താരാഷ്ട്ര മാധ്യമങ്ങളും നിഷേധിച്ചു. ഒക്‌ടോബർ ഏഴിന് രാവിലെ അതിർത്തിയിലുണ്ടായിരുന്ന ഗസ്സ ആസ്ഥാനമായുള്ള രണ്ട് ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരിൽ നിന്ന് റോയിട്ടേഴ്‌സ് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായും എന്നാൽ അവരുമായി മുൻ ബന്ധമില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി.

റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഫോട്ടോകൾ, തെക്കൻ ഇസ്രാഈലിലുടനീളം ഹമാസ് റോക്കറ്റുകൾ പ്രയോഗിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ്, തോക്കുധാരികൾ അതിർത്തി കടന്നതായി ഇസ്രാഈൽ പറഞ്ഞതിന് 45 മിനിറ്റിലധികം കഴിഞ്ഞ് എടുത്തതാണ്. ഹോണസ്റ്റ് റിപ്പോർട്ടിംഗ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ റോയിട്ടേഴ്‌സ് സ്റ്റാഫ് ജേണലിസ്റ്റുകൾ നിലത്തുണ്ടായിരുന്നില്ല', റോയിട്ടേഴ്‌സ് കൂട്ടിച്ചേർത്തു.

Keywords: News, World, Hamas, Israel, Gaza, Israel-Palestine-War, Photographer, Attack, International Media, Journalist,   Israel berates New York Times, CNN, Reuters, AP over Hamas attack photographers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia