Attack | ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു; 100 പേരെ തട്ടിക്കൊണ്ട് പോയതായും അധികൃതര്‍; ഗാസയില്‍ മരണസംഖ്യ 370 ആയി ഉയര്‍ന്നു; യുഎന്‍ നടത്തുന്ന സ്‌കൂളുകളില്‍ അഭയം പ്രാപിച്ച് ഫലസ്തീനികള്‍

 


ഗാസ: (KVARTHA) ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ മരിച്ചവരുടെ എണ്ണം 600 കടന്നതായി ഇസ്രാഈല്‍ സര്‍ക്കാരിന്റെ പ്രസ് ഓഫീസില്‍ നിന്ന് അറിയിച്ചു. 100-ലധികം ആളുകളെ തട്ടിക്കൊണ്ടുപോയതായും 2,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗാസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ 370 പേര്‍ കൊല്ലപ്പെടുകയും 2,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
          
Attack | ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു; 100 പേരെ തട്ടിക്കൊണ്ട് പോയതായും അധികൃതര്‍; ഗാസയില്‍ മരണസംഖ്യ 370 ആയി ഉയര്‍ന്നു; യുഎന്‍ നടത്തുന്ന സ്‌കൂളുകളില്‍ അഭയം പ്രാപിച്ച് ഫലസ്തീനികള്‍

ഗാസയിലെ 20,000-ത്തിലധികം ഫലസ്തീനികള്‍ യുഎന്‍ നടത്തുന്ന സ്‌കൂളുകളില്‍ അഭയം തേടിയതായി പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി UNRWA) പറഞ്ഞു. അതിനിടെ, ഇസ്രാഈലില്‍ നിരവധി അമേരിക്കക്കാര്‍ മരിച്ചതായി യുഎസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നും ഇസ്രാഈലിന് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈലിനെതിരെ ഹമാസ് നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് തൊട്ടുപിന്നാലെ, ജര്‍മനിയിലെ ഇസ്രാഈലി, ജൂത സ്ഥാപനങ്ങളുടെ സംരക്ഷണം ജര്‍മനി വര്‍ധിപ്പിച്ചതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അറിയിച്ചു. ജര്‍മനി ഇസ്രാഈലിന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്നും ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും ഷോള്‍സ് ബെര്‍ലിനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: Israel, Hamas, Palestine, World News, Israel-Hamas-Palestine-War, Israel War, Malayalam News, Trending News, Hamas attacks, Israel death toll rises to 600 after Hamas attacks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia