Jenin | ജെനിൻ അഭയാർഥി ക്യാമ്പിനുള്ളിലെ മസ്ജിദിന് നേരെ ഇസ്രാഈൽ ബോംബാക്രമണം; 2 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്; ഗസ്സയിൽ വ്യോമാക്രമണം തുടരുന്നു

 


ഗസ്സ: (KVARTHA) വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രാഈൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനുള്ളിലെ അൽ-അൻസാർ മസ്ജിദിന് നേരെയായിരുന്നു ആക്രമണം.

Jenin | ജെനിൻ അഭയാർഥി ക്യാമ്പിനുള്ളിലെ മസ്ജിദിന് നേരെ ഇസ്രാഈൽ ബോംബാക്രമണം; 2 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്; ഗസ്സയിൽ വ്യോമാക്രമണം തുടരുന്നു

Image Credit: REUTERS

വെസ്റ്റ് ബാങ്കിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഇസ്രാഈലിന്റെ രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്. അൽ-അൻസാർ മസ്ജിദിന് താഴെയുള്ള കോമ്പൗണ്ട് ഹമാസിന്റെയും ഫലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെയും പ്രവർത്തകർ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രാഈൽ സേന ആക്രമണം നടത്തിയത്.

ഒക്‌ടോബർ ഏഴിന് ഗസ്സ മുനമ്പിൽ ഇസ്രാഈൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഡസൻ കണക്കിന് ആളുകൾ വെസ്റ്റ്ബാങ്കിൽ ഇസ്രാഈൽ സേനയുടെയോ കുടിയേറ്റക്കാരുടെയോ കൈകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള നഗരമാണ് ജെനിൻ, ഇവിടെ ഏകദേശം 14,000 ആളുകൾ അഭയാർഥി ക്യാമ്പിൽ താമസിക്കുന്നുണ്ട്.

അതേസമയം ഗസ്സയിൽ ഇസ്രാഈൽ ബോംബാക്രമണം തുടരുകയാണ്. ശനിയാഴ്ച രാത്രി സെൻട്രൽ ഗസ്സയിലെ അൽ നുസൈറാത്ത് ക്യാമ്പിലെ ഷോപ്പിംഗ് പ്ലാസയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു.

വ്യോമാക്രമണത്തിൽ വൻ തീപിടിത്തമുണ്ടായത് മൂലം നിരവധി കടകൾ കത്തി നശിച്ചു. ദക്ഷിണ ഗസ്സയിലെ സെൻട്രൽ ഖാൻ യൂനിസിലെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകളും എട്ട് വയസുള്ള കുട്ടിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

ഇസ്രാഈൽ ആക്രമണത്തിൽ 1,756-ലധികം കുട്ടികളും 976 സ്ത്രീകളും ഉൾപ്പെടെ 4,385 പേർ ഇതുവരെ ഫലസ്തീനിൽ കൊള്ള്പ്പെട്ടിട്ടുണ്ട്, കൂടാതെ 13,000-ലധികം പേർക്ക് പരിക്കേറ്റു. അതേസമയം ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400-ലധികം ഇസ്രാഈലികളാണ് കൊല്ലപ്പെട്ടത്.

Keywords: Israel, Hamas, Palestine, Gaza, Jenin, War, World, Middle East, Killed, Missile, Bomb, Israel-Gaza war: Israeli air strike hits West Bank refugee camp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia