Gaza | 'ഒളിക്കാൻ ഒരിടവുമില്ല, രക്ഷപ്പെടാൻ വഴിയുമില്ല'; വടക്കൻ ഗസ്സയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന ഇസ്രാഈലിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൂട്ടപ്പലായനം; നിസഹായരായി 11 ലക്ഷം ആളുകൾ; 1948 ലെ ദുരന്തത്തെ ഓർമിപ്പിക്കുന്നുവെന്ന് നിരീക്ഷകർ

 


ഗസ്സ: (KVARTHA) വടക്കൻ ഗസ്സയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന ഇസ്രാഈലിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഫലസ്തീനികൾ വീടുകളിൽ നിന്ന് സാധനങ്ങളുമായി സുരക്ഷിത സ്ഥാനം തേടി കൂട്ടപലായനം തുടരുന്നു. വാദി ഗസ്സയുടെ വടക്ക് ഭാഗത്ത് താമസിക്കുന്നവരോട് 24 മണിക്കൂറിനുള്ളിൽ പ്രദേശം ഒഴിഞ്ഞ് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രാഈൽ സൈന്യം ആവശ്യപ്പെട്ടതായി യുഎൻ വക്താവ് അറിയിച്ചു.
  
Gaza | 'ഒളിക്കാൻ ഒരിടവുമില്ല, രക്ഷപ്പെടാൻ വഴിയുമില്ല'; വടക്കൻ ഗസ്സയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന ഇസ്രാഈലിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൂട്ടപ്പലായനം; നിസഹായരായി 11 ലക്ഷം ആളുകൾ; 1948 ലെ ദുരന്തത്തെ ഓർമിപ്പിക്കുന്നുവെന്ന് നിരീക്ഷകർ



ഇസ്രാഈലിന്റെ ഈ നടപടി ഏകദേശം 11 ലക്ഷത്തോളം ആളുകളെ ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇത് ഗസ്സ മുനമ്പിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ഇസ്രാഈൽ പ്രതിരോധ സേന (IDF) മുന്നറിയിപ്പ് നൽകിയത്. ഇത്രയും വലിയ ആളുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നത് ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രദേശം ഒഴിയാനുള്ള മുന്നറിയിപ്പ് ലഭിച്ചതായും എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും ഗസ്സ സിറ്റിയിലെ താമസക്കാരിയായ ഫറ പറയുന്നു. 'ഞങ്ങൾ എവിടെ പോകും? ഇത് വളരെ ചെറിയ പട്ടണമാണ്, ഇവിടെ പോകാൻ വഴിയില്ല, ഞങ്ങൾ ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു. ഓരോ രാത്രിയും അവർ ഞങ്ങളെ ഒരു ദയയും കൂടാതെ ബോംബെറിയുന്നു, ഇപ്പോൾ അവിടെ ഒന്നും അവശേഷിക്കുന്നില്ല. ഒരു സ്ഥലവും സുരക്ഷിതമായി അവശേഷിക്കുന്നില്ല. ഇവിടെ ധാരാളം കുട്ടികളും ഗർഭിണികളും ഉണ്ട്', ഫറയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു

ഗസ്സയിലൂടെയുള്ള യാത്രാമധ്യേ യഥാർഥ ദുരന്തത്തിന് താൻ സാക്ഷിയായതായി അൽ ജസീറ മാധ്യമ പ്രവർത്തകൻ ദേർ അൽ-ബാലയിലെ സഫ്‌വത്ത് അൽ-കഹ്‌ലൗത്ത് റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകൾ അവരുടെ കുഞ്ഞുങ്ങളെ ചുമന്ന് നടക്കുന്നത് ഞാൻ കണ്ടു. ചിലർ മെത്തകളോ ചെറിയ സഞ്ചികളോ കൂടെ കൊണ്ടുപോകാൻ കഴിയുന്നതെന്തും കൊണ്ടുനടക്കുന്നുണ്ടായിരുന്നു. കുട്ടികൾക്കുള്ള വസ്ത്രങ്ങളും ആവശ്യമായ രേഖകളും അതിലുണ്ട്. മിക്കവരും കുട്ടികളുമായി നടന്നുപോകുകയായിരുന്നു, അവർക്ക് വാഹനങ്ങളിലില്ല', അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യം 1948 ലെ ദുരന്തത്തെ ഓർമിപ്പിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അന്ന് ഫലസ്തീനിൽ നിന്ന് കുറഞ്ഞത് 750,000 അറബികൾ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു.

Keywords:  News, Malayalam-News , World, Israel-Palestine-War, Israel, Hamas, Palestine, Hostages, Israel gives 1.1m Gaza residents 24 hours to move south: UN

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia