Israel Attack | ഇറാനെതിരെ ഇസ്രാഈൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്ക; മൂന്ന് ഡ്രോണുകൾ വെടിവെച്ചു വീഴ്ത്തിയതായി ഇറാൻ; സംഭവത്തെ നിസ്സാരവൽക്കരിച്ച് രാജ്യത്തെ മാധ്യമങ്ങൾ; ആണവായുധവുമായി ബന്ധപ്പെട്ട താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിൽ സ്ഫോടന ശബ്‍ദം കേട്ടതായി റിപ്പോർട്ട്
Apr 19, 2024, 11:17 IST
ടെൽ അവീവ്: (KVARTHA) ഇറാനിൽ ഇസ്രാഈൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാനിയൻ മാധ്യമങ്ങൾ സംഭവത്തെ നിസ്സാരവത്കരിക്കുകയാണ്. മൂന്ന് ഡ്രോണുകൾ വെടിവച്ച് വീഴ്‌ത്തിയതായി ഇറാൻ അറിയിച്ചു. ഇറാൻ്റെ വടക്ക്-പടിഞ്ഞാറൻ നഗരമായ ഇസഫഹാനിൽ സ്‌ഫോടന ശബ്‌ദം കേട്ടതായും എന്നാൽ ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാൻ ഫാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
< !- START disable copy paste -->
ഇസ്ഫഹാനിൽ ഇറാനിയൻ സൈന്യത്തിൻ്റെ വലിയ വ്യോമതാവളമുണ്ട്, കൂടാതെ ഈ പ്രദേശത്ത് ആണവായുധങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന താവളങ്ങളും ഉണ്ട്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം പല നഗരങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ടെഹ്‌റാൻ, ഷിറാസ്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലാണ് വിമാനങ്ങൾ റദ്ദാക്കിയിട്ടുള്ളത്.
നേരത്തെ, ഇസ്രാഈൽ ആക്രമിച്ചാൽ ഉടനടി വലിയ തോതിൽ പ്രതികരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലഹ്യാൻ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇറാൻ 300 ഓളം മിസൈലുകളും ഡ്രോണുകളും ഇസ്രാഈലിന് നേരെ തൊടുത്തുവിട്ടിരുന്നു. ഇറാൻ തൊടുത്ത എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി ഇസ്രാഈൽ അവകാശപ്പെട്ടിരുന്നു.
ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ എംബസിക്ക് നേരെ നടന്ന ഇസ്രാഈൽ ആക്രമണത്തിൽ ഒരു മുതിർന്ന ജനറൽ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് പശ്ചിമേഷ്യയിലെ പുതിയ ആക്രമണ - പ്രത്യാക്രമണ സംഭങ്ങൾക്ക് വഴിവെച്ചത്.

Keywords: News, World news, Israel, Iran, America, Hussain Ameer, Sunday, Israel has attacked Iran, US official tells
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.