കോവിഡ് പ്രതിസന്ധികള്‍ക്കെതിരെ പോരാടാന്‍ ഇന്‍ഡ്യയ്ക്ക് സഹായവുമായി ഇസ്രായേല്‍
May 4, 2021, 12:30 IST
ജെറുസലേം: (www.kvartha.com 04.05.2021) കോവിഡ് പ്രതിസന്ധികള്‍ക്കെതിരെ പോരാടാന്‍ ഇന്‍ഡ്യയ്ക്ക് സഹായവുമായി ഇസ്രായേല്‍. ഓക്‌സിജന്‍ ജനറേറ്ററും റെസ്പിറേറ്ററുമടക്കം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് ഉപകരണങ്ങള്‍ കയറ്റി അയക്കുക.
ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Keywords: News, World, Help, COVID-19, Israel, Medical equipment, Jerusalem, Israel to send medical equipment to help India fight against Covid crises
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.