Security Incident | ഇസ്രായേലിൽ ട്രക്ക് ബസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റി; 10 പേരുടെ നില ഗുരുതരം
● ട്രക്ക് ഡ്രൈവറെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് റിപോർട്ട്.
● 40-ലധികം പേർക്ക് പരിക്കേറ്റു.
തെൽ അവീവ്: (KVARTHA) ട്രക്ക് ബസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നടന്ന ആക്രമണത്തിൽ 40-ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട 10 പേരുടെ അവസ്ഥ ഗുരുതരമാണ്. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുന്നെന്ന് ഇസ്രായേൽ സൈന്യം. ട്രക്ക് ഓടിച്ചിരുന്നത് തെൽ അവീവിൽ താമസിക്കുന്ന ഒരു ഫലസ്തീൻ പൗരനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രൈവറെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
🚨🚨BREAKING -TERROR ATTACK
— Jay Engelmayer (@jengelmayer) October 27, 2024
A TRUCK RAMMED INTO A CROWDED BUS-STOP JUST NORTH OF TEL AVIV A FEW MINUTES AGO.
PRELIMINARY ESTIMATES SAY 40 POTENTIALLY WOUNDED.
PARAMEDICS ARE TREATING 20 WITH MANY TRAPPED UNDER THE TRUCK.
MORE TO FOLLOW…. pic.twitter.com/QsRQh7CVms
റിപ്പോർറ്റുകൾ അനുസരിച്ച് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിലെ യാത്രക്കാർക്കാണ് പ്രധാനമായും പരിക്കേറ്റത്. നിയന്ത്രണം വിട്ട ട്രക്ക് ബസിൽ ഇടിച്ചുകയറുകയായിരുന്നു.
#IsraelAttack #TelAviv #BusStationAttack #PalestineConflict #Emergency