Israel | ഹമാസുമായുള്ള യുദ്ധത്തിനിടയിൽ, ടിക് ടോക്കും ഇൻസ്റ്റാഗ്രാമും എക്‌സും ഡിലീറ്റ് ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ട് ഇസ്രാഈലിലെ സ്‌കൂളുകൾ; കാരണമിതാണ്!

 


ടെൽ അവീവ്: (KVARTHA) ഹമാസും ഇസ്രാഈലും തമ്മിലുള്ള സംഘർഷത്തിൽ നിരവധി ഇസ്രാഈൽ പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ വീഡിയോകൾ ഹമാസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടൻ പുറത്തുവിടാനുള്ള സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്‌സ് എന്നിവയിലെ വീഡിയോകൾ കാണുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഈ സാമൂഹ്യ മാധ്യമ ആപ്പുകൾ ഡീലീറ്റ് ചെയ്യാൻ പല ഇസ്രാഈലി, ജൂത സ്കൂളുകളും മാതാപിതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

Israel | ഹമാസുമായുള്ള യുദ്ധത്തിനിടയിൽ, ടിക് ടോക്കും ഇൻസ്റ്റാഗ്രാമും എക്‌സും ഡിലീറ്റ് ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ട് ഇസ്രാഈലിലെ സ്‌കൂളുകൾ; കാരണമിതാണ്!

ഹമാസ് പോരാളികൾ, തങ്ങളുടെ ജീവനുവേണ്ടി യാചിക്കുന്ന ബന്ദികളുടെ ഗ്രാഫിക് വീഡിയോകൾ പുറത്തുവിടാനുള്ള സാധ്യതയെക്കുറിച്ച് ടെൽ അവീവ് സ്‌കൂൾ രക്ഷിതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കുട്ടികളെ ഇതെല്ലാം കാണാൻ അനുവദിക്കരുതെന്നാണ് അറിയിപ്പിൽ പറയുന്നത്.

കൂടാതെ അമേരിക്കയിലെ പല ജൂത സ്കൂളുകളും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ പാരാമസിലുള്ള ഫ്രിഷ് സ്‌കൂൾ പ്രിൻസിപ്പൽ തങ്ങളുടെ കുട്ടികളോട് ഇൻസ്റ്റാഗ്രാമും ടിക് ടോക്കും ഉടൻ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് ഇമെയിൽ അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അജ്ഞാതരായ നിരവധി അമേരിക്കക്കാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നും സംഘർഷത്തിനിടെ 14 അമേരിക്കക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

Keywords: News, World, Israel, Hamas, Instagram, TikTok, Israel-Palestine-War,  Israeli and Jewish schools reportedly urge parents to tell their kids to delete Instagram and TikTok.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia