നെയ്‌റോബി: തീവ്രവാദികളെ നേരിടാന്‍ ഇസ്രായേല്‍ സേനയെത്തി

 


നെയ്‌റോബി: നെയ്‌റോബി വെസ്റ്റ്‌ഗേറ്റ് മാളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കെനിയന്‍ സേനയെ സഹായിക്കാനായി ഇസ്രായേല്‍ സൈന്യം സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനുമാണ് ഇസ്രായേല്‍ സേന മാളിലെത്തിയിരിക്കുന്നത്. അതേസമയം ഇസ്രായേല്‍ സേന സ്ഥലത്തെത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിദേശകാര്യ വക്താവ് പോള്‍ ഹിര്‍സ്ചസണ്‍ തയ്യാറായില്ല.

സുരക്ഷാ തലത്തില്‍ നടക്കുന്ന സഹകരണ നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വക്താവ് പ്രതികരിച്ചത്. ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള മാളിലാണ് ശനിയാഴ്ച ഭീകരാക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളുമായി മാളില്‍ കടന്ന തീവ്രവാദികള്‍ ഇതുവരെ 59 പേരെ കൊലപ്പെടുത്തിയതായാണ് റിപോര്‍ട്ട്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു.

അല്‍ശബാബ് എന്ന തീവ്രവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

നെയ്‌റോബി: തീവ്രവാദികളെ നേരിടാന്‍ ഇസ്രായേല്‍ സേനയെത്തി
SUMMARY: Nairobi: Israeli forces on Sunday joined Kenyan efforts to end a deadly siege by Somali militants at a Nairobi shopping mall, a security source told AFP.

Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia