ഗസയില്‍ ബോംബിട്ട് കൊന്നൊടുക്കുമ്പോള്‍ കൈയ്യടിച്ച് രസിക്കുന്ന ഇസ്രായേലികളുടെ ചിത്രം ട്വിറ്ററില്‍ വൈറല്‍
Jul 13, 2014, 18:46 IST
ദുബൈ: (www.kvartha.com 13.07.2014) ഗസയില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഫലസ്തീനികളെ കൊന്നൊടുക്കുമ്പോള്‍ മലമുകളിലിരുന്ന് പോപ്പ് കോണും തിന്ന് കൈയ്യടിച്ച് ആനന്ദിക്കുന്ന ജൂതന്‍മാരുടെ ചിത്രം ട്വിറ്ററില്‍ വൈറലാകുന്നു. ഡാനിഷ് ന്യൂസ് പേപ്പറിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റ് അലന്‍ സോറന്‍സെനാണ് ചിത്രം ട്വീറ്റ് ചെയ്തത്.
“Sderot cinema: Israelis bringing chairs 2 hilltop in sderot 2 watch latest from Gaza. Clapping when blasts are heard.” എന്ന അടിക്കുറിപ്പോടെയാണ് അലന്റെ ട്വീറ്റ്. ജൂലൈ 10ന് പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ഇതിനകം പത്തായിരത്തോളം റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. ഇസ്രായേലിലെ സ്ഡിയേറോട്ടില്‍ നിന്നും ബുധനാഴ്ച എടുത്തതാണ് ചിത്രം.
കഴിഞ്ഞ ദിവസം ഡാനിഷ് പത്രം ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളുമായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഗാസയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ കണ്ട് ആസ്വദിക്കാന്‍ തക്കവണ്ണം മലമുകളില്‍ ചിലര്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നതായും കസേരയും സോഫയും മലമുകളിലെത്തിച്ചതായും പത്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഹുക്ക വലിച്ചും പോപ്പ് കോണ്‍ കഴിച്ചുമാണ് ക്രൂര രംഗങ്ങള്‍ അവര്‍ ആസ്വദിച്ചത്.
ഇസ്രായേല്‍ ഹമാസിനെ തകര്‍ക്കുന്നത് കാണാനാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് 22 വയസുകാരനായ ഇസ്രായേലില്‍ താമസിക്കുന്ന ഒരു അമേരിക്കക്കാരന്‍ പറഞ്ഞു. ഇസ്രായേല്‍ കാട്ടാളത്തെയും അക്രമങ്ങളെയും കൂട്ടക്കുരുതിയെയും പ്രോത്സാഹിപ്പിക്കുന്ന ജനതയെയും നിശിതമായ ഭാഷയിലാണ് ട്വിറ്ററില്‍ പലരും വിമര്‍ശിച്ചത്.

Keywords : Israelis pictured eating POPCORN and clapping as they watch deadly bombardment of Gaza, Dubai, Israel, Bomb, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.