Moon Mission | നിദ്രയിൽ നിന്ന് ഉണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും; അടുത്ത മണിക്കൂറുകൾ നിർണായകം; ആകാംക്ഷയിൽ ലോകം; പ്രവർത്തന ക്ഷമമായില്ലെങ്കിൽ ചാന്ദ്രയാൻ -3 ദൗത്യത്തിന് അടുത്തതായി എന്താണ് സംഭവിക്കുക?

 


ബെംഗ്ളുറു: (www.kvartha.com) വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഐഎസ്ആർഒ ശ്രമിക്കുന്നതിനാൽ ശനിയാഴ്ച എല്ലാ കണ്ണുകളും ഒരിക്കൽ കൂടി ചാന്ദ്രയാൻ-3 ദൗത്യത്തിലേക്ക് ഉറ്റുനോക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി സ്ലീപ് മോഡിലാണ് ഇരുപേടകങ്ങളും. വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവറിൽ നിന്നും സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വെള്ളിയാഴ്ച അറിയിച്ചിരുന്നു. എങ്കിലും ശനിയാഴ്ചയും ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ബഹിരാകാശ ഏജൻസി കൂട്ടിച്ചേർത്തു.

Moon Mission | നിദ്രയിൽ നിന്ന് ഉണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും; അടുത്ത മണിക്കൂറുകൾ നിർണായകം; ആകാംക്ഷയിൽ ലോകം; പ്രവർത്തന ക്ഷമമായില്ലെങ്കിൽ ചാന്ദ്രയാൻ -3 ദൗത്യത്തിന് അടുത്തതായി എന്താണ് സംഭവിക്കുക?

ആയുസ് 14 ദിവസങ്ങൾ മാത്രം?

ചന്ദ്രനിലെ വിക്രം ലാൻഡറിന്റെയും പ്രഗ്യാൻ റോവറിന്റെയും ആയുസ് 14 ദിവസങ്ങളാണ്. ചന്ദ്രന്റെ ഒരു ദിവസം ഭൂമിയുടെ 29 ദിവസങ്ങൾക്ക് തുല്യമാണ്. ഇതിനർഥം ചന്ദ്രനിൽ 14 പകലും രാത്രി 14 പകലും ഉണ്ടെന്നാണ്. ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഒരു ദിവസം ആരംഭിച്ചു. അന്നാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രനിൽ പകൽ അവസാനിക്കുന്നതിന് മുമ്പ് സെപ്റ്റംബർ നാലിന് ഐഎസ്ആർഒ ലാൻഡറും റോവറും സ്ലിപ്പിംഗ് മോഡിൽ ആക്കിയിരുന്നു.

വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമാണ്. ചന്ദ്രനിൽ സൂര്യൻ ഉദിക്കുമ്പോൾ മാത്രമേ ഇരുവർക്കും സോളാർ പാനലുകൾ വഴി വൈദ്യുതി ലഭിക്കൂ. എന്നാൽ രാത്രിയായതിനാൽ വൈദ്യുതി ലഭിക്കുന്നില്ല. രാത്രിയിൽ ചന്ദ്രനിൽ താപനിലയിൽ വൻ ഇടിവുമുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ ചന്ദ്രനിലെ താപനില രാത്രിയിൽ -130 ഡിഗ്രിയിലേക്ക് താഴുന്നു. ചില പ്രദേശങ്ങളിൽ -253 ഡിഗ്രി വരെ എത്തുന്നു. അത്തരം കുറഞ്ഞ താപനിലയിൽ റോവറും ലാൻഡറും മരവിപ്പിക്കും. ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് വരെ അവ അങ്ങനെ തന്നെ ഇരിക്കും. വ്യാഴാഴ്ച മുതൽ സൂര്യപ്രകാശം ഉണ്ടെങ്കിലും നിലവിൽ ലാൻഡറും റോവറും പ്രവർത്തനക്ഷമമായിട്ടില്ല, ഇത് എളുപ്പമുള്ള കാര്യവുമല്ല.

ഇത് സംബന്ധിച്ച് ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 'രാത്രിയിൽ ചന്ദ്രനിലെ താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നു. ഇത്രയും കഠിനമായ അന്തരീക്ഷത്തിൽ ബാറ്ററികൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം. എന്നാൽ ഞങ്ങൾ ചില പരിശോധനകൾ നടത്തിയിട്ടുണ്ട്. അതിനാൽ ഞങ്ങൾ പ്രതീക്ഷയിലാണ്' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ വിക്രമിനും പ്രഗ്യാനും കഴിയുമെന്ന് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നു.

വിക്രമും പ്രഗ്യാനും സജീവമായില്ലെങ്കിൽ എന്ത് സംഭവിക്കും?

ചന്ദ്രനിൽ സ്ലീപ്പ് മോഡിൽ കിടക്കുന്ന റോവർ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ബാറ്ററിയും പൂർണമായി ചാർജ്ജ് ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ലാൻഡറിന്റെയും റോവറിന്റെയും റിസീവറുകളും ഓണാണ്. ഐഎസ്ആർഒയുടെ പദ്ധതി പ്രകാരം ലാൻഡറും റോവറും സജീവമായാൽ, പഴയതുപോലെ ചന്ദ്രനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. അവ ഈ വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. ഇത് സംഭവിച്ചില്ലെങ്കിൽ ഇന്ത്യയുടെ അടയാളമായി ഉപകരണങ്ങൾ എക്കാലവും അവിടെ തുടരുമെന്ന് ഐഎസ്ആർഒ പറയുന്നു.

റോവറും ലാൻഡറും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലേ?

ബഹിരാകാശ മേഖലയിൽ ഗവേഷണം നടത്തുന്ന ഏതൊരു രാജ്യവും വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രമാണ് ചന്ദ്രനിലേക്ക് റോവർ അയയ്ക്കുന്നത്. ഈ രാജ്യങ്ങൾ റോവറുകൾ തിരികെ കൊണ്ടുവരാനോ വീണ്ടും വീണ്ടും ഉപയോഗിക്കാനോ ആഗ്രഹിക്കുന്നില്ല. കാരണം, റോവർ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ചിലവാകുന്ന അതേ തുകയ്ക്ക് രണ്ടാമത്തെ ദൗത്യം പൂർത്തിയാക്കാനാകും.

ലാൻഡർ വിക്രമും റോവർ പ്രഗ്യാനും വീണ്ടും പ്രവർത്തിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

വെള്ളിയാഴ്ച വീണ്ടും സൂര്യപ്രകാശം റോവറിലേക്കും ലാൻഡറിലേക്കും പതിച്ചെങ്കിലും ഇതുവരെ അവ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. അവ 14 ദിവസത്തെ ദൗത്യങ്ങൾക്കായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉപരിതലത്തിൽ പഠനങ്ങൾ നടത്തുകയും വിവിധ കണ്ടെത്തലുകൾ വെളിപ്പെടുത്തുകയും ചെയ്തു. ചന്ദ്രോപരിതലത്തിലെ എല്ലാ പരീക്ഷണങ്ങളും 14 ഭൗമദിനങ്ങൾക്കുള്ളിൽ നടത്തി ലക്ഷ്യം പൂർത്തീകരിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തന ക്ഷമമായാൽ അത് ബോണസ് പോലെയാണ്. ഇവ വീണ്ടും പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ, അവ ചന്ദ്രോപരിതലത്തിൽ ജങ്ക് പോലെ കിടക്കും എന്നതൊഴിച്ചാൽ ഒരു പ്രയോജനവുമില്ല.

ഭാവിയിൽ അവ വീണ്ടും സജീവമാക്കാൻ കഴിയുമോ?

അവ വീണ്ടും സജീവമാക്കാൻ കഴിയില്ല. ഇതുവരെ ഈ ദിശയിൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല അല്ലെങ്കിൽ അത്തരം സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടില്ല. എന്നിരുന്നാലും, ഭാവിയിൽ നിലവിലുള്ള റോവറുകൾ സജീവമാക്കുന്നതിന് മറ്റൊരു റോവറോ മറ്റെന്തെങ്കിലുമോ അയയ്ക്കുന്നത് ഇപ്പോഴും പരിഗണനയിലാണ്. എന്നാൽ ഇത് സംഭവിക്കാൻ കൂടുതൽ സമയമെടുക്കും.

Keywords: News, National, Moon Mission, Chandrayaan, Vikram Lander, Science, National News, ISRO, ISRO to try reactivation today; What happens next if Vikram lander, Pragyan rover didn't wake up?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia