Italian City Bikini Banned | സോറന്റോയിലേക്ക് ബികിനും ധരിച്ച് പോകാമെന്ന് വിനോദ സഞ്ചാരികള്‍ മോഹിക്കുന്നുണ്ടെങ്കില്‍ അതിന് കനത്ത പിഴ ഒടുക്കേണ്ടിവരും; കാരണം ഇത്
Jul 8, 2022, 16:49 IST
റോം: (www.kvartha.com) അതാത് കാലത്തെ സാമൂഹിക അവസ്ഥയെ അടിസ്ഥാനമാക്കിയിരിക്കും ഒരു മനുഷ്യന്റെ മൂല്യബോധം. എന്ത് ധരിക്കണം എന്നതും ധരിക്കാതെയിരിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ വിഷയമാണെന്നും അതില്‍ തെറ്റില്ലെന്നും വാദമുയര്‍ത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മൂല്യ ബോധത്തിന്റെ പാതയിലാണെന്ന് വേണം കരുതാന്‍. കാരണം ഇറ്റലിയിലെ പ്രശസ്തമായ തീരദേശ വിനോദ നഗരങ്ങളില്‍ അല്പ വസ്ത്രങ്ങളായ ബികിനിക്ക് വിലക്കേര്‍പെടുത്താന്‍ ആലോചന തുടങ്ങിയിരിക്കുന്നു.
വസ്ത്ര സ്വാതന്ത്ര്യവും ബികിനിയെ ബാധിക്കുന്നതാണ് കാണാവുന്നത്. എല്ലാ വസ്ത്രങ്ങളും പോലെ തന്നെ ഒന്നായി ബികിനിയും പതിയെ സ്വീകാര്യത നേടുന്നതിനിടെയാണ് ഇറ്റലിയില്‍ നിന്ന് ബികിനി നിരോധന വാര്‍ത്ത വരുന്നത്.
ഇറ്റലിയിലെ തീരദേശ നഗരമായ സോറന്റോയാണ് ബികിനിയെ നിരോധിക്കാനൊരുങ്ങുന്നത്. സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റിസോര്‍ടിലേക്ക് ഇനി ബികിനും ധരിച്ച് ഉല്ലാസയാത്രയ്ക്ക് പോകാമെന്ന് വിനോദ സഞ്ചാരികള്‍ മോഹിക്കുന്നുണ്ടെങ്കില്‍ അതിനി നടക്കില്ല. കനത്ത പിഴ ഒടുക്കേണ്ടിവരും.
നീന്തല്‍ വസ്ത്രങ്ങള്‍, ബികിനി ഉള്‍പെടെയുള്ള 'അല്പവസ്ത്രങ്ങള് ധരിക്കുന്നത് അനാചാരം' എന്ന രീതിയിലാണ് ഈ നഗരം ഇപ്പോള്‍ കാണുന്നത. അതിനാലാണ് ഇത്തരമൊരു തീരുമാനവും. ഇത്തരത്തില്‍ അല്പസ്ത്രങ്ങള് ധരിക്കുമ്പോള്‍ അത് കാണുന്നവരെ അസ്വസ്ഥരാക്കുന്നു എന്നാണ് സോറന്റോ നഗരത്തിലെ മേയര്‍ മാസിമോ കൊപേളയുടെ വിശദീകരണം. നിയമം ലംഘിക്കുന്നവര്‍ക്ക് 500 യൂറോ വരെയാണ് പിഴ ഈടാക്കുക.
'ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് നഗരത്തിലെ താമസക്കാരിലും സന്ദര്‍ശകരിലും അസ്വസ്ഥത ഉണ്ടാക്കും. ഇത് നമ്മുടെ ജീവിത നിലവാരത്തെ പ്രതികൂലമായി വിലയിരുത്തുന്നതിന് ഇടയാക്കും. വിനോദ സഞ്ചാര മേഖലയെ പോലും ഇത് ബാധിക്കും'. മേയര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.