Viral Selfie | 'ഹായ് ഫ്രന്‍ഡ്‌സ് ഫ്രം മെലോഡി'; ജോര്‍ജിയ മെലോണിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മെലോണി എടുത്ത ചിത്രത്തില്‍ രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം
കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന ഇഛജ28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെല്‍ഫി ഇന്റര്‍നെറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു
റോം: (KVARTHA) ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെല്‍ഫി ഏറ്റെടുത്ത് സമൂഹ മാധ്യമം. ഇറ്റലിയില്‍ നടക്കുന്ന ജി. 7 ഉച്ചകോടിക്കിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. മെലോണി എടുത്ത ചിത്രത്തില്‍ രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം. ചിത്രം വൈറലായതിന് പിന്നാലെ, 'ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി' എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ജോര്‍ജിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.
തുടര്‍ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയുടെയും മിസ് മെലോണിയുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായ പദമാണ് 'മെലോഡി'. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെല്‍ഫി ഇന്റര്‍നെറ്റില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.