Sandwich | 'ഒരു സാന്‍ഡ് വിച് രണ്ടായി മുറിക്കാന്‍ 180 രൂപ ചാര്‍ജ് ഈടാക്കി റസ്റ്റോറന്റ്'

 


ലേക് കോമോ: (www.kvartha.com) ഡിജിറ്റല്‍ കാലഘട്ടത്തില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കിടുന്നത് ഒരു ശീലമായി മാറിയിരിക്കയാണ്. ഇതോടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ എല്ലാവരിലേക്കും എത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് പോസിറ്റീവ് ആയ വശങ്ങളും അതുപോലെ തന്നെ നെഗറ്റീവായ വശങ്ങളുമുണ്ട്.

പണ്ടുകാലങ്ങളില്‍ എന്തെങ്കിലും വിഷയത്തില്‍ പരാതികളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ സ്ഥാപനങ്ങളെയോ പോയി കണ്ട് തന്നെ ബോധിപ്പിക്കണം. നടപടി ഉണ്ടായാലും ഇല്ലെങ്കിലും അത് മറ്റുള്ളവര്‍ അറിയണമെന്നുമില്ല. അവിടെയാണ് സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യം എടുത്തുപറയേണ്ടത്.

ഇപ്പോഴിതാ ഇത്തരത്തില്‍ ടൂറുകള്‍ ഓപറേറ്റ് ചെയ്യുന്നൊരു സൈറ്റില്‍ ഒരു ടൂറിസ്റ്റ് പോസ്റ്റ് ചെയ്ത റിവ്യൂ ആണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഇറ്റലിയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് ആള്‍. ഇതിനിടെ ലേക് കോമോയുടെ അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ കയറിയപ്പോഴുണ്ടായ സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്.

അവിടെ വച്ച് ഒരു സാന്‍ഡ് വിച് ഓര്‍ഡര്‍ ചെയ്തു. കൂടെ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നതിനാല്‍ സാന്‍ഡ് വിച് രണ്ടാക്കി മുറിച്ച് പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് റെസ്റ്റോറന്റ് ജീവനക്കാരനോട് സാന്‍ഡ് വിച് മുറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞ്, ഭക്ഷണവും കഴിച്ച് ഇറങ്ങാന്‍ സമയം ബില്‍ വന്നപ്പോള്‍ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണങ്ങള്‍ക്കും മറ്റുമായി ചാര്‍ജ് ചെയ്ത തുകയ്ക്ക് പുറമെ രണ്ട് യൂറോ (ഏകദേശം 180 രൂപ) ആണ് അതില്‍ കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്‍ഡ് വിച് രണ്ടായി മുറിച്ചതിനുള്ള ചാര്‍ജാണെന്ന് റെസ്റ്റോറന്റ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യമാണ് ടൂറിസ്റ്റ്, സൈറ്റില്‍ റിവ്യൂ എഴുതുന്നിടത്ത് എഴുതിയിരിക്കുന്നത്. വിശദവിവരങ്ങളുള്ള ബിലിന്റെ ഫോടോയും അദ്ദേഹം പങ്കുവച്ചിരുന്നു.

പലപ്പോഴും ടൂറിസ്റ്റ് സ്‌പോടുകളിലും മറ്റും ഭക്ഷണങ്ങള്‍ക്കോ അനുബന്ധ സൗകര്യങ്ങള്‍ക്കോ വലിയ തുക ഈടാക്കുമ്പോള്‍ ആരും ഇതിനെതിരെ പ്രതികരിക്കാറില്ല. ഇത് സാമ്പത്തികമായി വളരെ മുന്നില്‍ അല്ലാത്ത വിനോദസഞ്ചാരികളെ സംബന്ധിച്ച് എപ്പോഴും പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇവിടെ ഇദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് സംഭവം വലിയ ചര്‍ചയാവുകയും വാര്‍ത്തയാവുകയുമെല്ലാം ചെയ്തിരിക്കുന്നത്.

ഇതോടെ പ്രതികരണവുമായി റെസ്റ്റോറന്റ് അധികൃതരും രംഗത്തെത്തി. ഒരു സാന്‍ഡ് വിച് രണ്ടാക്കി മുറിക്കല്‍ മാത്രമല്ല കാര്യം, അതിന് രണ്ട് പാത്രങ്ങള്‍ നല്‍കുന്നുണ്ട്, രണ്ട് പ്ലേസ് മാറ്റ് സുണ്ട് ഇതൊക്കെ വൃത്തിയാക്കുന്ന സമയവും അധ്വാനവും കണക്കാക്കിയാണ് അധിക ചാര്‍ജ് ഈടാക്കുന്നത്. അദ്ദേഹം അത് നല്‍കാന്‍ തയാറാകാതിരുന്നതോടെ ആ ചാര്‍ജ് ഒഴിവാക്കുകയും ചെയ്തതാണ് എന്നും റെസ്റ്റോറന്റ് വിശദീകരണം നല്‍കുന്നു.

Sandwich | 'ഒരു സാന്‍ഡ് വിച് രണ്ടായി മുറിക്കാന്‍ 180 രൂപ ചാര്‍ജ് ഈടാക്കി റസ്റ്റോറന്റ്'

എന്തായാലും വിനോദസഞ്ചാര മേഖലകളില്‍ പൊതുവില്‍ ടൂറിസ്റ്റുകളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണതയാണ് മിക്കയിടങ്ങളില്‍ ഉള്ളതെന്നും, ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ആവശ്യമാണ് എന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. സംഭവം വിവാദമായതോടെ ടൂര്‍ ഓപറേറ്റേഴ്‌സിന്റെ സൈറ്റില്‍ തല്‍കാലം റിവ്യൂ ഇടാന്‍ സാധിക്കാത്ത അവസ്ഥയായിട്ടുണ്ട്. കാരണം പലരും തങ്ങളുടെ അനുഭവം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ സൈറ്റ് റിവ്യൂ പങ്കിടുന്നതിനുള്ള സൗകര്യം തല്‍കാലം സസ്‌പെന്‍ഡ് ചെയ്തുവച്ചിരിക്കുകയാണ്.

Keywords:  Italian Restaurant Charges Tourist ₹ 180 For Cutting His Sandwich In Half, Italy, News, Restaurant, Sandwich, Cutting Charge, Tourist, Social Media, Friend, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia