Found Dead | 'കിടക്ക പങ്കിട്ടപ്പോള്‍ നടത്തിയ വേറിട്ട പരീക്ഷണം കൈവിട്ടു'; 40കാരന് ദാരുണാന്ത്യം; രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ 43 കാരി ഗുരുതരാവസ്ഥയില്‍
Jul 17, 2022, 18:14 IST
ഫ്‌ലോറന്‍സ്: (www.kvartha.com) ഇറ്റലിയിലെ ഒരു ഹോടെല്‍ മുറിയില്‍ 40 കാരനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന 43 കാരിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തി. ഇരുവരും കിടക്ക പങ്കിട്ടപ്പോള്‍ നടത്തിയ വേറിട്ട പരീക്ഷണം കൈവിട്ടതോടെയാണ് 40കാരന് ദാരുണാന്ത്യം സംഭവിച്ചതെന്നും യുവതിയ്ക്ക് ദേഹമാസകലം പരിക്കേറ്റതെന്നും റിപോര്‍ട്.
മുറിയിലുണ്ടായിരുന്ന രണ്ട് പേരും ബ്രിടീഷുകാരാണെന്നും ഇരുവരും വേറിട്ട തരത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെടുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് പേരും പരീക്ഷണ സെക്‌സില്‍ ഏര്‍പെട്ടതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇതോടൊപ്പം ഗാര്‍ഹികപീഡനം നടന്നിട്ടുണ്ടോയെന്ന സാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.
യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്ന് എത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയില്‍ മദ്യപിച്ച് ബോധം നശിച്ച നിലയിലാണ് യുവാവും യുവതിയും ഹോടലിലെത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ചെ സഹായത്തിനായി വിളിക്കുകയായിരുന്നു.
യുവാവിനെ ഹോടെല്‍ മുറിയ്ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇറ്റാലിയന്‍ പൊലീസ് അറിയിച്ചു. ഫ്‌ലോറന്‍സ് നഗരത്തിലെ ആഡംബര ഹോടെലായ കോണ്ടിനന്‍ഷ്യലിലാണ് സംഭവം നടന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി രക്തത്തില്‍ കുളിച്ച് ഹോടെലിന്റെ കോറിഡോറിലൂടെ നീങ്ങുന്നത് കണ്ട ഹോടെല്‍ ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നുവെന്നാണ് ഫൈയറസ് ടുഡേ റിപോര്‍ട്. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സുമായി സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ യുവതയെ കെയ്‌റെഗി ആശുപതിയിലെത്തിച്ചു. യുവതിയെ ഗുരുതരമായ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ഇപ്പോള്‍ നില കൂടുതല്‍ വഷളാകുന്നില്ലെന്നാണ് ഡെയിലി മെയില്‍ റിപോര്‍ട് പറയുന്നത്.
അതേസമയം, യുവതി പുറത്തിറങ്ങുന്നതിന് മുന്‍പുതന്നെ മുറിയ്ക്കുള്ളില്‍ നിന്ന് ബഹളം കേട്ടിരുന്നുവെന്നാണ് ഹോടെലിലുണ്ടായിരുന്നവര്‍ പറയുന്നത്. മരിച്ച പുരുഷന്റെ ശരീരത്തില്‍ നിരവധി മുറിവുകളും മറ്റു പരിക്കുകളും ഉണ്ടായിരുന്നുവെന്നും പരിക്കേറ്റ സ്ത്രീയ്ക്കും ഇത്ര തന്ന മുറുവുകളുണ്ടായിരുന്നുവെന്നും മരിച്ചയാള്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
യുവതിയുടെ നില ഗുരുതരമാണെങ്കിലും മുറിവുകള്‍ സാരമുള്ളതാണെന്ന് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ ചോദ്യം ചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി. യുവതി മരിച്ചയാളുടെ ഭാര്യയല്ലെന്നും ഇവര്‍ക്ക് മുന്‍പത്തെ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതമുണ്ടായെന്നും തങ്ങള്‍ നിലത്ത് വീണെന്നുമാണ് യുവതി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവമസയത്ത് മുറിയില്‍ രക്തം കെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്നും സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.