യുദ്ധം മൂലമുള്ള നഷ്ടങ്ങള്‍ നികത്താന്‍ റഷ്യയ്ക്ക് തലമുറകള്‍ വേണ്ടിവരും, ചര്‍ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സെലെന്‍സ്‌കി

 


കീവ്: (www.kvartha.com 19.03.2022) യുദ്ധം മൂലമുള്ള നഷ്ടങ്ങള്‍ നികത്താന്‍ റഷ്യയ്ക്ക് തലമുറകള്‍ വേണ്ടിവരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി. മോസ്‌കോ സമഗ്രമായ ചര്‍ചയ്ക്ക് തയാറാകണമെന്നും അതിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനവാസ മേഖലകളില്‍ ഷെല്ലിങ് നടത്തുക വഴി യുദ്ധക്കുറ്റകൃത്യമാണ് റഷ്യ നടത്തുന്നതെന്നും യുക്രൈന്‍ ആരോപിച്ചു.

റഷ്യന്‍ ബോംബിങില്‍ തകര്‍ന്ന തീയേറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രൈന്‍ സൈന്യം അറിയിച്ചു. മരിയുപോളില്‍ തീരമേഖലയുടെ നിയന്ത്രണം താല്‍ക്കാലികമായി നഷ്ടപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

യുദ്ധം മൂലമുള്ള നഷ്ടങ്ങള്‍ നികത്താന്‍ റഷ്യയ്ക്ക് തലമുറകള്‍ വേണ്ടിവരും, ചര്‍ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സെലെന്‍സ്‌കി

ഡോണ്‍ബാസ് ഭാഗികമായി റഷ്യ പിടിച്ചുവെന്നും അസോവ് കടലിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടസപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരിയുപോളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ കഴിയാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് യുക്രൈന്‍ ആണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയോട് പറഞ്ഞു.

അതേസമയം യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ് വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

Keywords:  News, World, Russia, Ukraine, War, President, It's Time For Meaningful Talks With Russia, Says Ukraine President. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia