അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; വിപണിയിലിറക്കിയ 2 സണ്‍സ്ക്രീനുകള്‍ തിരിച്ചുവിളിച്ച് ജോണ്സണ് & ജോണ്സണ്
Jul 15, 2021, 12:43 IST
ലന്‍ഡന്‍: (www.kvartha.com 15.07.2021) അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ വിപണിയിലിറക്കിയ രണ്ട് സണ്‍സ്ക്രീന്‍ സ്പ്രേകള്‍ തിരിച്ചുവിളിച്ച് ജോണ്സണ് & ജോണ്സണ്. ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്.
ന്യൂട്രോജെന ബീച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊടെക്ട് + റീഫ്രഷ് എന്നീ സണ്‍സ്ക്രീനുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.
ചില സാമ്പിളുകളില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. സാമ്പിളുകളില്‍ കുറഞ്ഞ അളവിലുള്ള ബെന്സെനിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെന്സെന്.
ഒരു സണ്‍സ്ക്രീനിലും ബെന്സെന് സാധാരണയായി ഉപയോഗിക്കാറില്ല. മുന്‍കരുതലിന്റെ ഭാഗമായി നിരവധി അരേസോള്‍ സണ്‍സ്ക്രീനുകള്‍ തിരികെ വിളിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.