Narges Mohammadi | ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തടവറയില്‍ കഴിയുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്; സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയത് നേട്ടമായി
Oct 6, 2023, 15:28 IST
ഓസ്‌ലോ: (KVARTHA) 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക് ലഭിച്ചു. നോര്‍വീജിയന്‍ നൊബേല്‍ കമിറ്റി അധ്യക്ഷന്‍ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്സണാണ് വെള്ളിയാഴ്ച ഓസ്ലോയില്‍ സമ്മാനം പ്രഖ്യാപിച്ചത്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നര്‍ഗേസ് മുഹമ്മദി, ജയിലില്‍ വെച്ചാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞത്.
'ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നര്‍ഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാര'മെന്ന്, നൊബേല്‍ പുരസ്‌കാര കമിറ്റി ഓസ്ലോയില്‍ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂര്‍ണമായും മറച്ച് സ്ത്രീകള്‍ പൊതുവിടങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്കും എതിരെയാണ് നര്‍ഗേസിന്റെ പോരാട്ടമെന്നും കമിറ്റി ചൂണ്ടികാട്ടി.
മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നര്‍ഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.
Keywords: News, World, World-News, Oslo News, Oklahoma News, US News, Jailed, Iranian Activist, Narges Mohammadi, Win, 2023 Nobel Prize, Peace, Norwegian Nobel Committee, Berit Reiss-Andersen, Jailed Iranian activist Narges Mohammadi wins 2023 Nobel Peace Prize.
Keywords: News, World, World-News, Oslo News, Oklahoma News, US News, Jailed, Iranian Activist, Narges Mohammadi, Win, 2023 Nobel Prize, Peace, Norwegian Nobel Committee, Berit Reiss-Andersen, Jailed Iranian activist Narges Mohammadi wins 2023 Nobel Peace Prize.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.