ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി തിരകള്‍ ആഞ്ഞടിച്ചു, തീരപ്രദേശത്തെ ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം
Nov 22, 2016, 15:48 IST
ടോക്കിയോ: (www.kvartha.com 22.11.2016) ജപ്പാനില്‍ ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി തിരകള്‍ ആഞ്ഞടിച്ചു. ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു ജപ്പാനിലും ന്യൂസിലന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനമുണ്ടായ ഫുകുഷിമ മേഖലയില്‍ തന്നെയാണ് സുനാമിയും ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സെന്‍ഡായിയില്‍ 1.4 മീറ്റര്‍ ഉയരമുള്ള തിരകളാണ് ആഞ്ഞടിച്ചത്.
തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില് നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
2011 മാര്‍ച്ചിലുണ്ടായ വന്‍ ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Also Read:
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്; 75 ലക്ഷം രൂപ ബാങ്കിന് നല്‍കണം, 7.5 ലക്ഷം രൂപ പിഴയും ശിക്ഷ
Keywords: Japan earthquake: tsunami warning lifted after 7.4 magnitude quake, Tokyo, Warning, New Zealand, Accident, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.