Football | ലോകകപ്പ് യോഗ്യത: നടക്കാത്ത ഫുട്ബോൾ മത്സരത്തിൽ ജപ്പാൻ ജയിച്ചു, അതും 3-0ന്! സംഭവം ഇങ്ങനെ
Mar 31, 2024, 09:55 IST
ടോക്യോ: (KVARTHA) ഉത്തരകൊറിയയ്‌ക്കെതിരായ ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മത്സരത്തിൽ ജപ്പാൻ ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. ഈ മത്സരം കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരകൊറിയയിലെ പ്യോങ്‌യാങ്ങിൽ നടക്കേണ്ടതായിരുന്നെങ്കിലും അവസാന നിമിഷം ഉത്തരകൊറിയ പിന്മാറിയിരുന്നു. എന്നാൽ മത്സരം റദ്ദാക്കിയതിന് പിന്നിൽ ഉത്തരകൊറിയ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
ഇതേ തുടർന്ന്, നടക്കാതെ പോയ ഫുട്‍ബോൾ മത്സരത്തിൽ ജപ്പാൻ 3-0ന് വിജയിച്ചതായി ശനിയാഴ്ച ഫിഫ പ്രഖ്യാപിക്കുകയായിരുന്നു. വിജയത്തോടെ സിറിയയും മ്യാൻമറും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ജപ്പാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. നാല് മത്സരങ്ങൾക്ക് ശേഷം 12 പോയിൻ്റുമായി ജപ്പാൻ ഇപ്പോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കും 2027 ലെ ഏഷ്യൻ കപ്പിലേക്കും യോഗ്യത നേടി.
ഈ മാസം ടോക്യോയിൽ നടന്ന മറ്റൊരു യോഗ്യതാ മത്സരത്തിൽ ജപ്പാൻ 1-0 ന് ഉത്തര കൊറിയയെ പരാജയപ്പെടുത്തിയിരുന്നു. താരങ്ങൾക്ക് കളിക്കാനുള്ള സുപ്രധാന അവസരം നഷ്ടമായെങ്കിലും ഇതൊരു നല്ല മുന്നേറ്റമായാണ് താൻ കാണുന്നതെന്ന് ജപ്പാൻ കോച്ച് ഹാജിം മൊറിയാസു പ്രസ്താവനയിൽ പറഞ്ഞു. ജപ്പാനുമായി നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്ത ഉത്തര കൊറിയ, ജപ്പാനിലെ പകർച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് സൂചനയുണ്ട്.

Keywords: News, News-Malayalam-News, World, Sports, Football, Japan, World Cup, North Korea, Japan handed 3-0 win after North Korea call off World Cup qualifier.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.