ടോക്കിയോ: (www.kvartha.com 14.09.2015) ഹൃദയത്തിന്റെ ആകൃതിയിലുള്ള ഓറഞ്ച് ശ്രദ്ധേയമാകുന്നു. ജപ്പാനിലെ ഒരുകൂട്ടം കര്‍ഷകരാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള ഓറഞ്ചുകളെ വിപണിയിലെത്തിച്ചത്.
ഇത്തരം ഓറഞ്ചുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ജനിതകഘടനയില്‍ മാറ്റംവരുത്തിയാണ് ഇത്തരത്തിലുള്ള ഓറഞ്ചുകള്‍ വികസിപ്പിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. സാധാരണ ഓറഞ്ചിനെ കര്‍ഷകര്‍ തന്നെ രൂപപ്പെടുത്തിയ ഒരുചെറിയ ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെ ആകൃതിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഇംഗ്ലീഷിലെ വി അക്ഷരത്തിന്റെ ആകൃതിയില്‍ ഭാരമില്ലാത്ത തടിയും പൈപ്പുംകൊണ്ടുനിര്‍മ്മിച്ചതാണ് ഉപകരണം. ഇത് ഓറഞ്ച് മരത്തില്‍ തൂക്കിയിടുകയും ഓറഞ്ച് ഒരു നിശ്ചിത വലിപ്പമാകുമ്പോള്‍ ഉപകരണത്തിനുള്ളിലാക്കുകയും ചെയ്യുന്നു. പിന്നീടുള്ള ഓറഞ്ചിന്റെ വളര്‍ച്ച ഇതിനുള്ളില്‍ കിടന്നായിരിക്കും. വിളഞ്ഞ് പാകമാകുമ്പോള്‍ ഓറഞ്ചിന് ഹൃദയത്തിന്റെ ആകൃതി ലഭിക്കുകയും ചെയ്യുന്നു.
ആകൃതിയില്‍ മാറ്റംവരുന്നതിനാല്‍ മറ്റു ഓറഞ്ചിനേക്കാള്‍ ഇതിന് വിലകൂടുതലാണ്. എന്നാല്‍
ഗുണത്തിലോ രുചിയിലോ മറ്റുള്ളവയില്‍ നിന്നും യാതൊരു വ്യത്യാസമുമുണ്ടായിരിക്കില്ല. ഇത്തരം ഓറഞ്ചുകള്‍ വികസിപ്പിച്ചെടുക്കാന്‍ പ്രയത്‌നം കൂടുതലാണെന്നതിനാല്‍ വളരെ കുറച്ച് ഓറഞ്ചുകള്‍ മാത്രമാണ് വില്‍പനയ്ക്ക് വെക്കുന്നത്. അതുകൊണ്ടുതന്നെ വിലകൂട്ടുന്നതില്‍ തെറ്റില്ലെന്നാണ് കര്‍ഷകരുടെ വാദം.
Keywords: Japanese Farmers Are Growing Heart-Shaped Mandarin Oranges, Tokyo, World.

Also Read:
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
Keywords: Japanese Farmers Are Growing Heart-Shaped Mandarin Oranges, Tokyo, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.