ജപ്പാൻ നിർമിത മരുന്ന്​ കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന, പ്രതീക്ഷയോടെ ലോകം

 


ബെയ്​ജിങ്​: (www.kvartha.com 20.03.2020) ജപ്പാൻ നിർമിത മരുന്ന്​ കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന. ജപ്പാനിൽ നിർമിച്ച ഫാവിപിരവിർ എന്ന പനിക്കുള്ള മരുന്ന്​​ കോവിഡ്​ 19 ചികിത്സക്ക്​ ഫലപ്രദമാണെന്ന്​ കണ്ടെത്തിയതായി ചൈനയിലെ ആരോഗ്യ വിദഗ്​ധർ വ്യക്തമാക്കിയതായി 'ദ ഗാർഡിയൻ' റിപ്പോർട് ചെയ്തു. ഫാവിപിരവിർ ഘടകമടങ്ങിയ മരുന്നായ​​ അവിഗാൻ ആണ്​ 300ഓളം കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചതെന്ന്​ ചൈന അവകാശപ്പെടുന്നതായും റിപ്പോർട്ടിലുണ്ട്.
ഫാവിപിരവിർ ഘടകമടങ്ങിയ മരുന്ന്​ പരീക്ഷിച്ച രോഗികളിൽ പെ​ട്ടെന്ന്​ രോഗമുക്​തി കണ്ടതായാണ്​​ റിപ്പോർട്ട്​.


ജപ്പാൻ നിർമിത മരുന്ന്​ കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന, പ്രതീക്ഷയോടെ ലോകം

രോഗികളുടെ ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങളും ഫാവിപിരവിർ പരീക്ഷിച്ചവരിൽ മെച്ചപ്പെട്ടതായും ചൈനീസ് ആരോഗ്യപ്രവർത്തകർ പറയുന്നു. അവിഗാനിലെ ഫാവിപിരാവിർ എന്ന ഘടകം വൈറസ്​ ശരീരത്തിൽ വ്യാപിക്കുന്നതിനെ തടയുമെന്നും ചൈനയിലെ വൈദ്യശാസ്​ത്ര വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. മരുന്നിന്​​ പാർശ്വ ഫലങ്ങളില്ലെന്ന്​​​ ചൈനയിലെ സയൻസ്​ ആൻഡ്​ ടെക്​നോളജി മന്ത്രാലയവും അഭിപ്രായപ്പെട്ടു.

ഹോങ്​കോങ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഹ്വാൻ ഫാർമസ്യൂട്ടിക്കൽസും ഫാവിപിരവിർ ഉപയോഗിച്ചുള്ള മരുന്ന്​ കോവിഡ്​ ബാധിതരിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​. ചൈനയിൽ വൈറസിനെ ​പ്രതിരോധിക്കാനുള്ള വാക്​സിൻ നിർമാണത്തിനുള്ള ഒരുക്കവും തകൃതിയായി നടക്കുന്നുണ്ട്​.


ജപ്പാൻ നിർമിത മരുന്ന്​ കോവിഡ്​ ബാധിതരിൽ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന, പ്രതീക്ഷയോടെ ലോകം

അതേസമയം, ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച്‌ കോവിഡ്19നെ ചെറുക്കാമെന്ന പുതിയ കണ്ടെത്തലും പുറത്തു വന്നിട്ടുണ്ട്. ക്ലോറോക്വിന്‍ ഉൽപ്പാദനം വർധിപ്പിക്കുമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തുവന്നു. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.



Summary: Japanese flu drug clearly effective in treating coronavirus: says China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia